തിരുവനന്തപുരത്തെ യുഎഇ അറ്റാഷെ ഇന്ത്യ വിട്ടു

തിരുവനന്തപുരം യുഎഇ കോണ്സുലേറ്റിലെ അറ്റാഷെ റഷീദ് ഖാമിസ് അല് അഷ്മിയ ഇന്ത്യ വിട്ടു.
 | 
തിരുവനന്തപുരത്തെ യുഎഇ അറ്റാഷെ ഇന്ത്യ വിട്ടു

ന്യൂഡല്‍ഹി: തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷെ റഷീദ് ഖാമിസ് അല്‍ അഷ്മിയ ഇന്ത്യ വിട്ടു. സ്വര്‍ണ്ണക്കടത്ത് കേസില്‍ അന്വേഷണ ഏജന്‍സികള്‍ ഇദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ തയ്യാറെടുപ്പുകള്‍ നടത്തുന്നതിനിടെയാണ് സംഭവം. ഇതിനായി കസ്റ്റംസും എന്‍ഐഎയും കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടാന്‍ തീരുമാനിച്ചിരുന്നു. യുഎഇ അറ്റാഷെയുടെ പേരിലായിരുന്നു തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് ഡിപ്ലോമാറ്റിക് ബാഗേജില്‍ സ്വര്‍ണ്ണം എത്തിയത്. എന്നാല്‍ ഇതേക്കുറിച്ച് തനിക്ക് അറിയില്ലെന്നായിരുന്നു ആദ്യ ഘട്ടത്തില്‍ അറ്റാഷെ പ്രതികരിച്ചിരുന്നത്.

സ്വര്‍ണ്ണക്കടത്തില്‍ പിടിയിലായ സ്വപ്‌നയും സരിത്തുമായി അറ്റാഷെ ഫോണില്‍ സംസാരിച്ചതായി കണ്ടെത്തിയിരുന്നു. അറ്റാഷെയുമായി ജൂലൈ 3നും സ്വര്‍ണ്ണക്കടത്ത് കണ്ടെത്തിയ ജൂലൈ 5നും പ്രതികള്‍ ഫോണില്‍ സംസാരിച്ചതായി വ്യക്തമായി. പ്രതികള്‍ അറ്റാഷേക്കെതിരെ മൊഴി നല്‍കിയതിന് പിന്നാലെയാണ് അദ്ദേഹം രാജ്യം വിട്ടിരിക്കുന്നതെന്നതാണ് ശ്രദ്ധേയം. ഞായറാഴ്ച ന്യൂഡല്‍ഹിയിലെത്തിയ അഷ്മിയ അവിടെ നിന്നാണ് യുഎഇയിലേക്ക് പോയത്.