അത് ഡിപ്ലോമാറ്റിക് ബാഗേജ് അല്ല; വ്യക്തിപരമായ പാഴ്‌സലെന്ന് യുഎഇ

തിരുവനന്തപുരം വിമാനത്താവളത്തില് സ്വര്ണ്ണം പിടിച്ചത് ഡിപ്ലോമാറ്റിക് ബാഗേജ് അല്ലെന്ന് യുഎഇ.
 | 
അത് ഡിപ്ലോമാറ്റിക് ബാഗേജ് അല്ല; വ്യക്തിപരമായ പാഴ്‌സലെന്ന് യുഎഇ

തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വര്‍ണ്ണം പിടിച്ചത് ഡിപ്ലോമാറ്റിക് ബാഗേജ് അല്ലെന്ന് യുഎഇ. ഉദ്യോഗസ്ഥന്റെ വ്യക്തിപരമായ പാഴ്‌സലാണ് അതെന്നും ഡിപ്ലോമാറ്റിക് പരിരക്ഷ പാഴ്‌സലിന് ഇല്ലെന്നും യുഎഇ വ്യക്തമാക്കി. ഇക്കാര്യം ഇന്ത്യയെ എമിറേറ്റ്‌സ് അറിയിച്ചു. ഡിപ്ലോമാറ്റിക് ബാഗേജ് പാക്ക് ചെയ്യുന്ന നടപടിക്രമങ്ങള്‍ വ്യത്യസ്തമാണെന്നും ബാഗേജ് ആര്‍ക്കൊക്കെ, എങ്ങനെയൊക്കെയാണ് വരേണ്ടത് എന്നു തുടങ്ങിയ കാര്യങ്ങളില്‍ പ്രത്യേക നടപടിക്രമങ്ങളുണ്ടെന്നും യുഎഇ അറിയിച്ചു.

ഇന്ത്യ നല്‍കിയ കത്തിന് മറുപടിയായാണ് യുഎഇ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഈ വിഷയത്തില്‍ ഇന്ത്യ നടത്തുന്ന അന്വേഷണങ്ങള്‍ക്ക് എല്ലാ സഹായങ്ങളും നല്‍കും. ഇനി നയതന്ത്ര ബാഗേജ് എന്ന് വിശേഷിപ്പിക്കരുതെന്നും യുഎഇ ആവശ്യപ്പെട്ടു. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന്റെ പേരില്‍ എത്തിയ പാഴ്‌സല്‍ ഡിപ്ലോമാറ്റിക് ബാഗേജ് ആണെന്ന് തെറ്റിദ്ധരിപ്പിച്ച് സ്വര്‍ണ്ണം കടത്താനുള്ള ശ്രമമാണ് നടന്നിരിക്കുന്നത്.

യുഎഇയില്‍ നിന്ന് ആര്‍ക്ക് വേണമെങ്കിലും കോണ്‍സുലേറ്റിലെ വിലാസത്തിലേക്ക് പാഴ്‌സലുകള്‍ അയക്കാനാകും. ഈ വിഷയത്തില്‍ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോ എന്ന കാര്യം യുഎഇ അന്വേഷിക്കുന്നുണ്ട്.