നദീറിനെ യു.എ.പി.എ കേസില്‍ നിന്ന് ഒഴിവാക്കി; പ്രതിയുമായുള്ള രൂപസാദൃശ്യം തെറ്റിദ്ധാരണ സൃഷ്ടിച്ചതായി വിശദീകരണം

മാവോയിസ്റ്റ് ലഘുലേഖ വിതരണം ചെയ്തുവെന്ന് ആരോപിച്ച് യുഎപിഎ ചാര്ത്തിയ കോഴിക്കോട് സ്വദേശി നദീറിനെ പ്രതിപ്പട്ടികയില് നിന്ന് ഒഴിവാക്കിയതായി പോലീസ്. ആറളം കേസ് അന്വേഷിക്കുന്ന ആഭ്യന്തര സുരക്ഷാ വിഭാഗം ഡി.വൈ.എസ്.പി രഞ്ജിത്ത് കോടതിയില് നല്കിയ റിപ്പോര്ട്ടിലാണ് പ്രതിപ്പട്ടികയില് നിന്നും നദീറിന്റെ പേര് ഒഴിവാക്കിയ വിവരമുള്ളത്. കേസിലെ യഥാര്ത്ഥ പ്രതിയുമായുള്ള രൂപസാദൃശ്യം തെറ്റിദ്ധാരണയുണ്ടാക്കിയതായി പോലീസ് പറഞ്ഞുവെന്ന് നദീര് വ്യക്തമാക്കി.
 | 

നദീറിനെ യു.എ.പി.എ കേസില്‍ നിന്ന് ഒഴിവാക്കി; പ്രതിയുമായുള്ള രൂപസാദൃശ്യം തെറ്റിദ്ധാരണ സൃഷ്ടിച്ചതായി വിശദീകരണം

കൊച്ചി: മാവോയിസ്റ്റ് ലഘുലേഖ വിതരണം ചെയ്തുവെന്ന് ആരോപിച്ച് യുഎപിഎ ചാര്‍ത്തിയ കോഴിക്കോട് സ്വദേശി നദീറിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതായി പോലീസ്. ആറളം കേസ് അന്വേഷിക്കുന്ന ആഭ്യന്തര സുരക്ഷാ വിഭാഗം ഡി.വൈ.എസ്.പി രഞ്ജിത്ത് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് പ്രതിപ്പട്ടികയില്‍ നിന്നും നദീറിന്റെ പേര് ഒഴിവാക്കിയ വിവരമുള്ളത്. കേസിലെ യഥാര്‍ത്ഥ പ്രതിയുമായുള്ള രൂപസാദൃശ്യം തെറ്റിദ്ധാരണയുണ്ടാക്കിയതായി പോലീസ് പറഞ്ഞുവെന്ന് നദീര്‍ വ്യക്തമാക്കി.

യുഎപിഎയെ അനധികൃതമായി പോലീസ് തലയില്‍വെച്ച് കെട്ടിയതാണെന്ന് ആരോപിച്ച് നദീര്‍ 2016 ഡിസംബര്‍ മുതല്‍ ഹൈക്കോടതിയില്‍ നിയമപോരാട്ടം നടത്തി വരികയായിരുന്നു. കേസില്‍ മൂന്ന് മാസത്തിനുള്ളില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊലീസിന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതേതുടര്‍ന്ന് സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ടിലാണ് നദീര്‍ നിരപരാധിയാണെന്ന് വിധി വന്നിരിക്കുന്നത്.

നദീര്‍ ആറളത്ത് മാവോയിസ്റ്റ് ലേഖനങ്ങള്‍ വിതരണം ചെയ്തതായി പോലീസ് ആരോപിച്ചിരുന്നു. ഇതിന് സാക്ഷികള്‍ ഉണ്ടെന്നുമായിരുന്നു പോലീസ് ഭാഷ്യം. ഇതിനോടനുബന്ധിച്ച് പോലീസ് നദീറിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. വലിയ പ്രതിഷേധങ്ങള്‍ക്ക് ശേഷമാണ് നദീറിനെ വിട്ടയച്ചത്.