തൃശൂരില്‍ ഊബര്‍ ഡ്രൈവറെ തലയ്ക്കടിച്ച് പരിക്കേല്‍പിച്ച് കാര്‍ തട്ടിയെടുത്തു

ഊബര് ടാക്സി ഡ്രൈവറെ ആക്രമിച്ച് കാര് തട്ടിയെടുത്ത് രണ്ടംഗ സംഘം.
 | 
തൃശൂരില്‍ ഊബര്‍ ഡ്രൈവറെ തലയ്ക്കടിച്ച് പരിക്കേല്‍പിച്ച് കാര്‍ തട്ടിയെടുത്തു

തൃശൂര്‍: ഊബര്‍ ടാക്‌സി ഡ്രൈവറെ ആക്രമിച്ച് കാര്‍ തട്ടിയെടുത്ത് രണ്ടംഗ സംഘം. തൃശൂര്‍ ആമ്പല്ലൂരില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്. ഡ്രൈവറായ രാജേഷിന്റെ തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം കാര്‍ തട്ടിയെടുക്കുകയായിരുന്നു. കാര്‍ പിന്നീട് കാലടിയില്‍ നിന്ന് പോലീസ് കണ്ടെത്തി. പുലര്‍ച്ചെ തൃശൂര്‍ ദിവാന്‍ജിമൂലയില്‍ നിന്നാണ് അക്രമികള്‍ ടാക്‌സി വിളിച്ചത്.

പുതുക്കാട്ടേക്കായിരുന്നു ഓട്ടം വിളിച്ചത്. കാര്‍ ആമ്പല്ലൂരില്‍ എത്തിയപ്പോള്‍ രാജേഷിന്റെ തലയ്ക്കടിക്കുകയും കഴുത്തില്‍ കത്തി വെച്ച് ഭീഷണിപ്പെടുത്തി കാറുമായി കടക്കുകയുമായിരുന്നു. വഴിയില്‍ ഉപേക്ഷിച്ച രാജേഷിനെ ഹൈവേ പോലീസ് ആണ് കണ്ടെത്തിയത്. പിന്നീട് കാറുമായി കടന്നവരെ പോലീസ് പിന്തുടര്‍ന്നുവെങ്കിലും കാലടിയില്‍ വെച്ച് ഇവര്‍ കാര്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ടു.

രാജേഷിനെ പുതുക്കാട് ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമികളെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണന്ന് പോലീസ് അറിയിച്ചു.