കൈക്കൂലി ആരോപണം: മാണിയെ പിന്തുണച്ച് ഉമ്മൻചാണ്ടി

കെ.എം മാണിക്കെതിരെ ഉയർന്ന കൈക്കൂലി ആരോപണം ഉന്നയിച്ച ബിജു രമേശിനെ താൻ കണ്ടിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. മാണി കൈക്കൂലി ആവശ്യപ്പെട്ട കാര്യം ബിജു രമേശ് തന്നെ അറിയിച്ചു എന്ന വാദവും ഉമ്മൻചാണ്ടി നിഷേധിച്ചു. തന്നെ കണ്ടിട്ടുണ്ട് എന്ന് പറയുന്ന ബിജു രമേശ് അത് എവിടെ വച്ച്, ആർക്കൊപ്പമാണ് കണ്ടതെന്ന് വെളിപ്പെടുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
 | 

തിരുവനന്തപുരം:

മാണിക്കെതിരെ ഉയർന്ന ആരോപണങ്ങൾ നിർഭാഗ്യകാരമാണ്. 50 വർഷത്തിലേറെ രാഷ്ട്രീയ പാരമ്പര്യമുള്ളയാളാണ് മാണിയെന്നും അദ്ദേഹത്തെ കേരളത്തിലെ ജനങ്ങൾക്ക് അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് ടി.എൻ പ്രതാപൻ പ്രതികരിക്കാൻ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.