യുഎന്‍എ സാമ്പത്തിക തട്ടിപ്പ്; ജാസ്മിന്‍ ഷായുടെ ഭാര്യയെയും പ്രതിചേര്‍ത്തു

യുണൈറ്റഡ് നഴ്സസ് അസോസിയേഷന് സാമ്പത്തികത്തട്ടിപ്പ് കേസില് സംഘടനയുടെ പ്രസിന്റ് ജാസ്മിന് ഷായുടെ ഭാര്യയും പ്രതി.
 | 
യുഎന്‍എ സാമ്പത്തിക തട്ടിപ്പ്; ജാസ്മിന്‍ ഷായുടെ ഭാര്യയെയും പ്രതിചേര്‍ത്തു

തൃശൂര്‍: യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ സാമ്പത്തികത്തട്ടിപ്പ് കേസില്‍ സംഘടനയുടെ പ്രസിന്റ് ജാസ്മിന്‍ ഷായുടെ ഭാര്യയും പ്രതി. ജാസ്മിന്‍ ഷായുടെ ഭാര്യയായ ഷബ്‌ന അബൂബക്കറിനെയാണ് പ്രതി ചേര്‍ത്തത്. ഷബ്‌നയുടെ അക്കൗണ്ടിലേക്ക് 55 ലക്ഷം രൂപ വന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

യുഎന്‍എയുടെ അക്കൗണ്ടില്‍ നിന്ന് 55 ലക്ഷം രൂപ പിന്‍വലിച്ച ദിവസം തന്നെയാണ് ഈ തുക ഷബ്‌നയുടെ അക്കൗണ്ടില്‍ എത്തിയത്. സംഘടനയുടെ അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ച തുക മറ്റു പ്രതികള്‍ ഷബ്‌നയുടെ അക്കൗണ്ടിലേക്ക് മറ്റ് അക്കൗണ്ടുകള്‍ വഴി നല്‍കുകയായിരുന്നു. ഇത് കൂടാതെ കണക്കില്ലാത്ത വന്‍ തുകകളും ഇവരുടെ അക്കൗണ്ടില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

ഷബ്‌നയുടെ അക്കൗണ്ടില്‍ നിന്ന് 72 ലക്ഷം രൂപയാണ് കണ്ടെത്തിയത്. ഇവരുടെ പേരില്‍ തൃശൂരില്‍ നാല് ഫ്‌ളാറ്റുകള്‍ ഉള്ളതായും ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു. വിവാദങ്ങള്‍ ആരംഭിച്ചതോടെ ഇവയില്‍ ഒരെണ്ണം സംഘടനയുടെ സംസ്ഥാന ട്രഷറര്‍ വിപിന്‍ എം. പോളിന്റെ പേരിലേക്ക് മാറ്റി. കേസില്‍ യു.എന്‍.എ സംസ്ഥാന സെക്രട്ടറി സുജനപാല്‍, സംസ്ഥാന ട്രഷറര്‍ ഡിബിന്‍ എം പോള്‍ മുന്‍ സംസ്ഥാന സെക്രട്ടറി സുദീപ് എന്നിവരെക്കൂടി പ്രതിചേര്‍ത്തിട്ടുണ്ട്.