തിരുവല്ലയില്‍ ആക്രമിക്കപ്പെട്ട പെണ്‍കുട്ടിക്ക് വേണ്ടി സാമ്പത്തിക സഹായം അഭ്യര്‍ത്ഥിച്ച് യു.എന്‍.എ

വിവാഹ അഭ്യര്ത്ഥന നിരസിച്ചതിന്റെ പേരില് തിരുവല്ലയില് അക്രമിക്കപ്പെട്ട പെണ്കുട്ടിക്ക് വേണ്ടി സഹായം അഭ്യര്ത്ഥിച്ച് യുനൈറ്റഡ് നഴ്സസ് അസോസിയേഷന്. 50000 രൂപ കവിതയുടെ ചികിത്സയ്ക്കായി അടിയന്തിരമായി നല്കുമെന്ന് യുഎന്എ പ്രസിഡന്റ് ജാസ്മിന് ഷാ അറിയിച്ചു. 70% ത്തിലധികം പൊള്ളലേറ്റ കവിതയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഒരു ദിവസത്തെ ചികിത്സയ്ക്കായി ഏതാണ്ട് 30000 രൂപ വേണ്ടി വരുമെന്നും കഴിയാവുന്നവര് കവിതയുടെ കുടുംബത്തെ സഹായിക്കണമെന്നും യുഎന്എ പ്രസിഡന്റ് ജാസ്മിന് ഷാ ഫെയിസ്ബുക്കിലൂടെ അഭ്യര്ത്ഥിച്ചു
 | 
തിരുവല്ലയില്‍ ആക്രമിക്കപ്പെട്ട പെണ്‍കുട്ടിക്ക് വേണ്ടി സാമ്പത്തിക സഹായം അഭ്യര്‍ത്ഥിച്ച് യു.എന്‍.എ

കൊച്ചി: വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ തിരുവല്ലയില്‍ അക്രമിക്കപ്പെട്ട പെണ്‍കുട്ടിക്ക് വേണ്ടി സഹായം അഭ്യര്‍ത്ഥിച്ച് യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍. 50000 രൂപ കവിതയുടെ ചികിത്സയ്ക്കായി അടിയന്തിരമായി നല്‍കുമെന്ന് യുഎന്‍എ പ്രസിഡന്റ് ജാസ്മിന്‍ ഷാ അറിയിച്ചു. 70% ത്തിലധികം പൊള്ളലേറ്റ കവിതയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഒരു ദിവസത്തെ ചികിത്സയ്ക്കായി ഏതാണ്ട് 30000 രൂപ വേണ്ടി വരുമെന്നും കഴിയാവുന്നവര്‍ കവിതയുടെ കുടുംബത്തെ സഹായിക്കണമെന്നും യുഎന്‍എ പ്രസിഡന്റ് ജാസ്മിന്‍ ഷാ ഫെയിസ്ബുക്കിലൂടെ അഭ്യര്‍ത്ഥിച്ചു

കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം.

പ്രണയ അഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ തിരുവല്ലയില്‍ വെച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചതിന്റെ പേരില്‍ 70% ത്തിലധികം പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ കവിത എറണാകുളം മെഡിക്കല്‍ സെന്റെര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വളരെ പാവപ്പെട്ട കുടുംബത്തിലെ അംഗമാണ് കവിത. യുഎന്‍എ സജീവ അംഗവും ബിലിവേഴ്സ് ആശുപത്രി അംഗവുമായ വിദ്യ വിജയകുമാറിന്റെ അനുജത്തിയാണ് കവിത. ആശുപത്രിയില്‍ കെട്ടിവെക്കാന്‍ പണമില്ലാതെ കഷ്ടപ്പെടുന്ന വിദ്യയുടെ കുടുംബത്തിന്റെ അവസ്ഥ പത്തനംതിട്ട ജില്ലാ കമ്മിറ്റിയും,ബിലിവേഴ്സ് യുഎന്‍എ യൂണിറ്റുമാണ് സംസ്ഥാന നേത്യത്യത്തിന്റെ ശ്രദ്ധയില്‍ കൊണ്ട് വന്നത്. ആയതിന്റെ അടിസ്ഥാനത്തില്‍ ആശുപത്രിയില്‍ കെട്ടിവെക്കാനുള്ള 50000 രൂപ അടിയന്തിരമായി ഇന്ന് തന്നെ അനുവദിച്ചു.

പണമില്ലാത്തതിന്റെ പേരില്‍ ഒരു യുഎന്‍എ പ്രവര്‍ത്തകര്‍ക്കും കുടുംബാഗങ്ങള്‍ക്കും യുഎന്‍എ ഉള്ളിടത്തോളം ജീവന്‍ വെടിയേണ്ടി വരില്ല. കവിത എത്രയും പെട്ടെന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരട്ടേയെന്ന് പ്രാര്‍ത്ഥിക്കുന്നു. ഏവരുടെയും പ്രാര്‍ത്ഥനകള്‍ അഭ്യര്‍ത്ഥിക്കുന്നു.

വളരെയധികം തുക ചികിത്സക്ക് വേണ്ടി വരുമെന്നതിനാല്‍ സുമനസ്സുകളുടെ സഹായം തേടുന്നു. 30000 രൂപക്ക് മുകളില്‍ ദിനംതോറും ചികിത്സാ ചിലവ് വരുമെന്നാണ് ലഭിച്ച വിവരം. കവിതയുടെ ചേച്ചിയുടെ അക്കൗണ്ട് നമ്പര്‍ ചുവടെ നല്‍കുന്നു. കഴിയാവുന്ന വിധം സഹായിക്കാന്‍ കഴിയുന്നവര്‍ ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

VIDYA VIJAYAKUMAR
ORIENTAL BANK OF COMMERCE
A/C NO:19172043000222
IFSC:ORBC0101917