നരേന്ദ്ര മോദിക്കൊപ്പം താന്‍ കുട്ടിക്കാലത്ത് പട്ടംപറത്തി കളിച്ചിട്ടുണ്ടെന്ന് ഉണ്ണി മുകുന്ദന്‍

കുട്ടിക്കാലത്ത് താന് നരേന്ദ്രമോദിക്കൊപ്പം പട്ടംപറത്തി കളിച്ചിട്ടുണ്ടെ്ന്ന് ഉണ്ണി മുകുന്ദന്.
 | 
നരേന്ദ്ര മോദിക്കൊപ്പം താന്‍ കുട്ടിക്കാലത്ത് പട്ടംപറത്തി കളിച്ചിട്ടുണ്ടെന്ന് ഉണ്ണി മുകുന്ദന്‍

കൊച്ചി: കുട്ടിക്കാലത്ത് താന്‍ നരേന്ദ്രമോദിക്കൊപ്പം പട്ടംപറത്തി കളിച്ചിട്ടുണ്ടെ്ന്ന് ഉണ്ണി മുകുന്ദന്‍. കുട്ടിക്കാലത്ത് താന്‍ അഹമ്മദാബാദില്‍ ആയിരുന്നെന്നും അവിടെ വെച്ചാണ് മോദിയെ കണ്ടതെന്നും ഒരു അഭിമുഖത്തില്‍ താരം പറഞ്ഞു. എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് മോദിക്കൊപ്പം പട്ടം പറത്തി കളിച്ചത.് ഒരു കറുത്ത സ്‌കോര്‍പിയോയിലാണ് അന്ന് അദ്ദേഹം വന്നിരുന്നത്.

മകരസംക്രാന്തി ഉത്സവത്തിന്റെ ഭാഗമായിട്ടായിരുന്നു പട്ടം പറത്തല്‍. കുട്ടികളുടെ മത്സരത്തില്‍ ഒപ്പം ചേരാനായിരുന്നു മോദിയുടെ വരവ്. കുട്ടിക്കാലത്ത് പിന്നെയും പലതവണ കണ്ടുവെന്നും അപ്പോഴും കറുത്ത സ്‌കോര്‍പിയോ തന്നെയായിരുന്നു വാഹനമെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു. ആ വാഹനത്തോട് അദ്ദേഹത്തിന് പ്രത്യേക പ്രിയം ഉള്ളതായി തോന്നിയിട്ടുണ്ടെന്ന് ഉണ്ണി മുകുന്ദന്‍ കൂട്ടിച്ചേര്‍ത്തു.

താന്‍ ഉള്‍പ്പെടുന്ന കുട്ടികളുടെ സംഘം അദ്ദേഹത്തോടൊപ്പം ചേര്‍ന്ന് ഏറെനേരം പട്ടം പറത്തിയിട്ടുണ്ട്. ജനങ്ങള്‍ക്കൊപ്പം ചെലവിടാന്‍ അദ്ദേഹം സമയം കണ്ടെത്തുമായിരുന്നു. ഇവിടെ താമസിച്ച് ഞങ്ങളുടെ തലമുറയില്‍പെട്ടവരിലേക്ക് രാഷ്ട്രീയബോധം കൊണ്ടുവരാന്‍ മോദി വലിയ പങ്കുവഹിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഇടപെടലുകള്‍ പിന്തുടര്‍ന്ന് ഞങ്ങള്‍ക്കിടയില്‍ പലരും പിന്നീട് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയെന്നും ഉണ്ണി പറയുന്നു.