വിദേശ സഹായം സ്വീകരിക്കാന്‍ കേന്ദ്രത്തിനോട് ആവശ്യപ്പെടാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി

വിദേശ സഹായം സ്വീകരിക്കാന് കേന്ദ്രത്തിനോട് ആവശ്യപ്പെടാന് കഴിയില്ലെന്ന് സുപ്രീം കോടതി. പ്രളയ ദുരിതാശ്വാസത്തിന് വിദേശ സഹായം സ്വകരിക്കാന് കേന്ദ്രസര്ക്കാരിന് നിര്ദേശം നല്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്ജിയില് അടിയന്തരമായി വാദം കേള്ക്കേണ്ട സാഹചര്യമില്ലെന്നും സുപ്രീം കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹര്ജിക്കാരുടെ ആവശ്യം തള്ളിയത്.
 | 

വിദേശ സഹായം സ്വീകരിക്കാന്‍ കേന്ദ്രത്തിനോട് ആവശ്യപ്പെടാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: വിദേശ സഹായം സ്വീകരിക്കാന്‍ കേന്ദ്രത്തിനോട് ആവശ്യപ്പെടാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി. പ്രളയ ദുരിതാശ്വാസത്തിന് വിദേശ സഹായം സ്വകരിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ അടിയന്തരമായി വാദം കേള്‍ക്കേണ്ട സാഹചര്യമില്ലെന്നും സുപ്രീം കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജിക്കാരുടെ ആവശ്യം തള്ളിയത്.

വിദേശസഹായം വേണ്ടെന്ന കേന്ദ്രത്തിന്റെ നിലപാട് തിരുത്താന്‍ സുപ്രീംകോടതി ഇടപെടണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ ജയ് സൂക്കിനാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജി വിശദമായി പഠിച്ചുവെന്നും എങ്ങനെയാണ് സര്‍ക്കാരിന്റെ നയപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ കഴിയുകയെന്നും കോടതി ആരാഞ്ഞു.

യു.എ.ഇ സര്‍ക്കാര്‍ കേരളത്തിന് 700 കോടി രൂപ നല്‍കുമെന്ന് നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ വിദേശ സഹായം സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നയമില്ലെന്ന് വ്യക്തമാക്കിയതോടെ 700 കോടി സഹായം സംബന്ധിച്ച പ്രഖ്യാപനം അനിശ്ചിതത്വത്തിലായി. പിന്നീട് സഹായം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ലെന്നും യു.എ.ഇ അംബാസിഡര്‍ വ്യക്തമാക്കിയിരുന്നു.