കൊലപ്പെടുത്തുന്നതിന് മുന്‍പ് ഉത്രയ്ക്ക് മയക്കുമരുന്ന് നല്‍കിയിരുന്നുവെന്ന് സൂരജിന്റെ മൊഴി

പാമ്പിനെക്കൊണ്ട് കടിപ്പിക്കുന്നതിന് മുന്പായി ഉത്രയ്ക്ക് മയക്കുമരുന്ന് നല്കിയിരുന്നുവെന്ന് സൂരജിന്റെ മൊഴി.
 | 
കൊലപ്പെടുത്തുന്നതിന് മുന്‍പ് ഉത്രയ്ക്ക് മയക്കുമരുന്ന് നല്‍കിയിരുന്നുവെന്ന് സൂരജിന്റെ മൊഴി

കൊല്ലം: പാമ്പിനെക്കൊണ്ട് കടിപ്പിക്കുന്നതിന് മുന്‍പായി ഉത്രയ്ക്ക് മയക്കുമരുന്ന് നല്‍കിയിരുന്നുവെന്ന് സൂരജിന്റെ മൊഴി. പോലീസിന്റെ ചോദ്യംചെയ്യലിലാണ് ഇക്കാര്യം സൂരജ് പറഞ്ഞത്. ജ്യൂസിലും പായസത്തിലുമായാണ് മയക്കുമരുന്ന് നല്‍കിയത്. ഇത് കാരണമായിരിക്കാം പാമ്പ് കടിച്ച വിവരം ഉത്ര അറിയാതെ പോയതെന്നാണ് പോലീസ് കരുതുന്നത്.

ഇത് സ്ഥിരീകരിക്കണമെങ്കില്‍ ഉത്രയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം ലഭിക്കണം. ഇത് ഉടന്‍ ലഭിക്കുമെന്നാണ് വിവരം. സൂരജിന്റെ വീട്ടില്‍ വെച്ച് ആദ്യം പാമ്പുകടിയേറ്റതും ഉത്ര അറിഞ്ഞിരുന്നില്ല. ആദ്യ ശ്രമത്തിലും മയക്കാനുള്ള ഗുളിക ഉത്രയ്ക്ക് നല്‍കിയിരുന്നുവെന്നാണ് സൂരജ് മൊഴി നല്‍കിയിരിക്കുന്നത്.

ഉത്രയുടെ ശരീരത്തേക്ക് പാമ്പിനെ ഇട്ടെങ്കിലും പാമ്പ് കടിക്കുന്നത് കണ്ടിട്ടില്ലെന്നാണ് സൂരജ് മൊഴിയില്‍ പറഞ്ഞത്. സൂരജിന്റെ വീട്ടില്‍ വെച്ച് ഉത്ര കണ്ടുവെന്ന് പറഞ്ഞ പാമ്പ് ചേരയായിരുന്നുവെന്നും സൂരജ് മൊഴി നല്‍കി.