സത്യം പുറത്തു പറയാതിരിക്കാനാണ് നടി മാധ്യമങ്ങളെ കാണുന്നത് പോലീസ് വിലക്കിയതെന്ന് വി.മുരളീധരന്‍

സത്യം പുറത്തു വരാതിരിക്കാനാണ് മാധ്യമങ്ങളെ കാണുന്നതില് നിന്ന് നടിയെ വിലക്കിയതെന്ന് ബിജെപി നേതാവ് വി.മുരളീധരന്. നടിയുടെ മേല് സമ്മര്ദ്ദവും ഭീഷണിയുമുണ്ട്. യഥാര്ത്ഥ പ്രതി ആരാണെന്ന് മുഖ്യമന്ത്രിക്ക് അറിയാമെന്നും അന്വേഷണം പ്രഹസനമാണെന്നും മുരളീധരന് കുറ്റപ്പെടുത്തി. നടിയും കുടുംബവും പറഞ്ഞ കാര്യങ്ങള് വെളിപ്പെടുത്തുന്നില്ലെന്നും മുരളീധരന് പറഞ്ഞു.
 | 

സത്യം പുറത്തു പറയാതിരിക്കാനാണ് നടി മാധ്യമങ്ങളെ കാണുന്നത് പോലീസ് വിലക്കിയതെന്ന് വി.മുരളീധരന്‍

തിരുവനന്തപുരം: സത്യം പുറത്തു വരാതിരിക്കാനാണ് മാധ്യമങ്ങളെ കാണുന്നതില്‍ നിന്ന് നടിയെ വിലക്കിയതെന്ന് ബിജെപി നേതാവ് വി.മുരളീധരന്‍. നടിയുടെ മേല്‍ സമ്മര്‍ദ്ദവും ഭീഷണിയുമുണ്ട്. യഥാര്‍ത്ഥ പ്രതി ആരാണെന്ന് മുഖ്യമന്ത്രിക്ക് അറിയാമെന്നും അന്വേഷണം പ്രഹസനമാണെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി. നടിയും കുടുംബവും പറഞ്ഞ കാര്യങ്ങള്‍ വെളിപ്പെടുത്തുന്നില്ലെന്നും മുരളീധരന്‍ പറഞ്ഞു.

സംഭവത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് വാര്‍ത്ത വന്നപ്പോള്‍ ഒരു പ്രമുഖ നടന്‍ അത് താനല്ല എന്ന് പറഞ്ഞ് മുന്നോട്ടു വന്നു. പ്രമുഖ നടന്‍ ആരാണെന്ന് ആരും പറഞ്ഞിരുന്നില്ല. എന്നിട്ടും കോഴികട്ടവന്റെ തലയില്‍ പൂടയുണ്ടാകുമെന്ന് പറഞ്ഞപ്പോള്‍ പണ്ടൊരാള്‍ സ്വന്തം തലതപ്പി നോക്കിയതുപോലെയാണ് അദ്ദേഹം അത് ചെയ്തത്.

അന്വേഷണം കേന്ദ്ര ഏജന്‍സിയെ ഏല്‍പ്പിക്കുകയോ കോടതി നിരീക്ഷണത്തില്‍ നടത്തുകയോ ചെയ്യണം. പിടിക്കപ്പെടില്ലെന്ന ഉറപ്പിലാണ് രണ്ട് മണിക്കൂര്‍ നേരം നടിയെ ആക്രമിക്കാന്‍ പ്രതിക്ക് ധൈര്യം ലഭിച്ചത്. ആക്രമണത്തിനു ശേഷം പള്‍സര്‍ സുനി ആരെയോ വിളിച്ച് ഓപ്പറേഷന്‍ വിജയമായിരുന്നുവെന്ന് പറഞ്ഞതായി പ്രതികളിലൊരാളായ മണികണ്ഠന്‍ വെളിപ്പെടുത്തിയിരുന്നു. ആ നമ്പര്‍ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞില്ലെന്നും മുരളീധരന്‍ പറഞ്ഞു.

ഈ നടന്‍ ഇതിനുമുമ്പ് പലരേയും ഈ തരത്തില്‍ ഉപദ്രവിച്ചിട്ടുണ്ട്. തനിക്കെതിരെ പ്രതികരിക്കുന്നവരെ പൂര്‍ണമായും ഒതുക്കി കളയുന്ന പ്രതികാരത്തിന്റെ അനുഭവം കിട്ടിയിട്ടുള്ള ആളുകളാണ് മഹാനായ തിലകനെ പോലെയുളള ആളുകള്‍. കൂവി തോല്‍പ്പിക്കല്‍ മുതല്‍ ഭീഷണി വരെയുള്ള നടപടികള്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ ഇതിന് ഇരയായിട്ടുള്ള പെണ്‍കുട്ടി തന്നെ ഒരു പത്രത്തില്‍ നല്‍കിയ അഭിമുഖത്തില്‍ ഈ നടിയ്ക്ക് മൂന്ന് വര്‍ഷമായിട്ട് മലയാള ചലച്ചിത്ര രംഗത്ത് നിന്നും പൂര്‍ണമായും ഒതുക്കി കളഞ്ഞതിന്റെ ഉത്തരവാദി ആരാണെന്ന് അവര്‍ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അന്നൊന്നും രംഗത്ത് വരാത്ത അമ്മ ഇപ്പോള്‍ എന്താണ് ഇത്ര സജീവമായി രംഗത്ത് വന്നത്.

അന്ന് മലയാള ചലച്ചിത്ര രംഗത്തെ എല്ലാവരുടേയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കേണ്ട അമ്മ എന്തുകൊണ്ട് അന്ന് നിശബ്ദമായി. എന്തുകൊണ്ട് ഈ താരസംഘടനയുടെ നേതൃത്വത്തിലുള്ള മുഴുവന്‍ ആളുകളും ഇപ്പോള്‍ ഒറ്റയടിക്ക് നിലപാട് മാറ്റുന്നു. ഇവരെ എല്ലാവരേയും ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ആരാണ് ശ്രമിക്കുന്നത്. അപ്പോള്‍ സിനിമാരംഗത്തെ പ്രമുഖരായ മുഴുവന്‍ ആളുകളും ഇത്രയും കാലം ഉണ്ടായ അനുഭവങ്ങളും മറന്നുകൊണ്ട് ഒറ്റദിവസം കൊണ്ട് ഒരാളെ സംരക്ഷിക്കാന്‍ വരുന്നതിന്റെ അടിസ്ഥാനമെന്താണ് എന്നീ ചോദ്യങ്ങളും മുരളീധരന്‍ വാര്‍ത്താ സമ്മേളനത്തില്‍ ഉന്നയിച്ചു.