ഇളവ് നല്‍കാനാവില്ല; പൃഥ്വിരാജും സംഘവും ജോര്‍ദാനില്‍ തന്നെ തുടരണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍

ആടുജീവിതം സിനിമാ ചിത്രീകരണത്തിനിടെ ജോര്ദാനില് കുടുങ്ങിയ പൃഥ്വിരാജും സംഘവും അവിടെത്തന്നെ തുടരണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്
 | 
ഇളവ് നല്‍കാനാവില്ല; പൃഥ്വിരാജും സംഘവും ജോര്‍ദാനില്‍ തന്നെ തുടരണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍

തിരുവനന്തപുരം: ആടുജീവിതം സിനിമാ ചിത്രീകരണത്തിനിടെ ജോര്‍ദാനില്‍ കുടുങ്ങിയ പൃഥ്വിരാജും സംഘവും അവിടെത്തന്നെ തുടരണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. സംഘത്തെ നാട്ടിലേക്ക് ഉടന്‍ തിരിച്ചെത്തിക്കാന്‍ കഴിയില്ല. നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്ന നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കാന്‍ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.

നിരവധി സാധാരണക്കാര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതുപോലെ കുടുങ്ങിക്കിടക്കുകയാണ്. ഇതിനിടയില്‍ ചലച്ചിത്ര പ്രവര്‍ത്തകരെ മാത്രം നാട്ടില്‍ തിരിച്ചെത്തിക്കുന്നത് തെറ്റായ നടപടിയായിരിക്കുമെന്ന് മുരളീധരന്‍ പറഞ്ഞതായി ട്വന്റിഫോര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ജോര്‍ദാനില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചതോടെയാണ് ചലച്ചിത്ര സംഘം കുടുങ്ങിയത്. 58 പേരടങ്ങുന്ന സംഘം ജോര്‍ദാനിലെ വദിറം എന്ന സ്ഥലത്ത് മരുഭൂമിയില്‍ കുടുങ്ങിയിരിക്കുകയാണെന്നാണ് വിവരം. ഒരു മാസം മുമ്പാണ് ഇവിടെ ചിത്രീകരണം ആരംഭിച്ചത്. സംഘം മരുഭൂമിയില്‍ തന്നെ ക്യാമ്പ് ചെയ്യുകയായിരുന്നു.

ചിത്രീകരണം തുടരാനാവില്ലെന്ന് ചിത്രത്തിന്റെ ലൈന്‍ പ്രൊഡ്യൂസര്‍മാര്‍ അറിയിച്ചു. സംഘം അടിയന്തരമായി രാജ്യം വിടണമെന്ന് നിര്‍ദേശവും ലഭിച്ചിട്ടുണ്ടെന്ന് വിവരമുണ്ട്. ഷൂട്ടിംഗ് നാല് ദിവസം മുമ്പ് നിര്‍ത്തി വെപ്പിച്ചിരുന്നു. ഏപ്രില്‍ 8ന് വിസ കാലാവധി അവസാനിക്കുമെന്നതിനാല്‍ ഇവരെ തിരികെയെത്തിക്കാന്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് സിനിമാസംഘവും ഫിലിം ചേംബറും സംസ്ഥാന, കേന്ദ്രസര്‍ക്കാരുകള്‍ക്ക് കത്ത് നല്‍കിയിരുന്നു.