സീറ്റ് കിട്ടാതെ കൂടുമാറിയ വടക്കന്‍ കേരളത്തില്‍ സ്ഥാനാര്‍ത്ഥിയായേക്കും

ബിജെപിയില് ചേര്ന്ന ടോം വടക്കന് കേരളത്തില് എന്ഡിഎ സ്ഥാനാര്ത്ഥിയായേക്കുമെന്ന് സൂചന. തൃശ്ശൂര് അല്ലെങ്കില് ചാലക്കുടി മണ്ഡലത്തില് നിന്ന് വടക്കന് ജനവിധി തേടുമെന്നാണ് വിവരം. കോണ്ഗ്രസില് കുടുംബാധിപത്യമാണെന്നും സൈന്യത്തോടുള്ള കോണ്ഗ്രസ് നിലപാടില് പ്രതിഷേധമുണ്ടെന്നും വിശദീകരിച്ചാണ് ടോം വടക്കന് കോണ്ഗ്രസ് വിട്ടത്. എന്നാല് കഴിഞ്ഞ ദിവസം വരെ കോണ്ഗ്രസ് ക്യാംപില് സജീവമായി പ്രവര്ത്തിച്ചിരുന്ന വടക്കന് തെരഞ്ഞെടുപ്പില് മത്സരിക്കാന് സീറ്റ് ലഭിക്കാത്തതിന്റെ നിരാശയുണ്ടായിരുന്നുവെന്നാണ് നിരീക്ഷകര് പറയുന്നത്.
 | 
സീറ്റ് കിട്ടാതെ കൂടുമാറിയ വടക്കന്‍ കേരളത്തില്‍ സ്ഥാനാര്‍ത്ഥിയായേക്കും

ന്യൂഡല്‍ഹി: ബിജെപിയില്‍ ചേര്‍ന്ന ടോം വടക്കന്‍ കേരളത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായേക്കുമെന്ന് സൂചന. തൃശ്ശൂര്‍ അല്ലെങ്കില്‍ ചാലക്കുടി മണ്ഡലത്തില്‍ നിന്ന് വടക്കന്‍ ജനവിധി തേടുമെന്നാണ് വിവരം. കോണ്‍ഗ്രസില്‍ കുടുംബാധിപത്യമാണെന്നും സൈന്യത്തോടുള്ള കോണ്‍ഗ്രസ് നിലപാടില്‍ പ്രതിഷേധമുണ്ടെന്നും വിശദീകരിച്ചാണ് ടോം വടക്കന്‍ കോണ്‍ഗ്രസ് വിട്ടത്. എന്നാല്‍ കഴിഞ്ഞ ദിവസം വരെ കോണ്‍ഗ്രസ് ക്യാംപില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന വടക്കന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് ലഭിക്കാത്തതിന്റെ നിരാശയുണ്ടായിരുന്നുവെന്നാണ് നിരീക്ഷകര്‍ പറയുന്നത്.

എഐസിസി സെക്രട്ടറി, കോണ്‍ഗ്രസ് മാധ്യമ വിഭാഗം കണ്‍വീനര്‍, എഐസിസി വക്താവ് തുടങ്ങി ശ്രദ്ധേയമായ ചുമതലകള്‍ വഹിച്ചിട്ടുണ്ടെങ്കിലും പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ വടക്കന് അവസരം നല്‍കാനുള്ള ആത്മവിശ്വാസം കോണ്‍ഗ്രസിന് ഉണ്ടായിരുന്നില്ല. സോണിയ ഗാന്ധി ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ളവരുടെ ഏറ്റവുമടുത്ത അനുയായി ആയിരുന്ന ടോം വടക്കന് തൃശൂരില്‍ നിന്ന് മത്സരിക്കണമെന്ന് നേരത്തേ തന്നെ ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ സംസ്ഥാന നേതൃത്വവും വടക്കന് സീറ്റ് നല്‍കുന്നതില്‍ താല്‍പര്യക്കുറവ് അറിയിച്ചതോടെയാണ് 2014ല്‍ സീറ്റ് ലഭിക്കാതിരുന്നത്.

ഇത്തവണയും തൃശൂര്‍ സീറ്റ് ലഭിക്കുന്നതിനായി ടോം വടക്കന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ കാര്യമായ ഫലം ഇതിന് ലഭിക്കില്ലെന്ന് വ്യക്തമായതിനാലാണ് വടക്കന്റെ കൂടുമാറ്റം എന്നാണ് വിലയിരുത്തപ്പെടുന്നത്. ചാനല്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസ് മുഖമായിരുന്ന വടക്കന്‍ അതേ നാവുകൊണ്ട് ബിജെപിയെ പ്രതിരോധിച്ച് രംഗത്തെത്തുമോ എന്നു മാത്രമേ ഇനി അറിയാനുള്ളു എന്ന് സോഷ്യല്‍ മീഡിയയും പറയുന്നു.

വടക്കന്‍ തൃശ്ശൂരില്‍ സ്ഥാനാര്‍ത്ഥിയായാല്‍ സിപിഐയിലെ രാജാജി മാത്യു തോമസ് ആയിരിക്കും എതിര്‍ സ്ഥാനാര്‍ത്ഥി. യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ചാലക്കുടിയില്‍ ഇന്നസെന്റാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി.