വാളയാര്‍ കേസിലെ പ്രതിക്ക് റോഡില്‍ മര്‍ദ്ദനമേറ്റു

വാളയാര് കേസിലെ പ്രതിക്ക് മര്ദ്ദനമേറ്റു.
 | 
വാളയാര്‍ കേസിലെ പ്രതിക്ക് റോഡില്‍ മര്‍ദ്ദനമേറ്റു

പാലക്കാട്: വാളയാര്‍ കേസിലെ പ്രതിക്ക് മര്‍ദ്ദനമേറ്റു. നാലാം പ്രതിയായ കുട്ടിമധു എന്ന എം.മധുവിനാണ് മര്‍ദ്ദനമേറ്റത്. അട്ടപ്പള്ളത്ത് വെച്ച് നാട്ടുകാരില്‍ ചിലര്‍ ഇയാളെ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വാക്കുതര്‍ക്കത്തിനൊടുവില്‍ നാട്ടുകാര്‍ തന്നെ മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് മധു പോലീസിനോട് പറഞ്ഞത്. പോലീസാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. വാളയാറില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് സഹോദരിമാരുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ മധു ഉള്‍പ്പെടെ നാല് പ്രതികളായിരുന്നു ഉണ്ടായിരുന്നത്.

കേസില്‍ തെളിവുകളുടെ അഭാവത്തില്‍ പ്രതികളെ പാലക്കാട് പോക്‌സോ കോടതി അടുത്തിടെ വെറുതെ വിട്ടിരുന്നു. വിഷയത്തില്‍ വന്‍ പ്രതിഷേധമാണ് പിന്നീട് ഉണ്ടായത്. ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറായ യുവതിയെ ബലാല്‍സംഗം ചെയ്ത് ചുട്ടുകൊന്ന കേസിലെ പ്രതികളെ ഇന്നലെ പോലീസ് വെടിവെച്ച് കൊന്നിരുന്നു.

ഇതിന് തൊട്ടു പിന്നാലെയാണ് വിവാദമായ മറ്റൊരു കേസിലെ പ്രതിക്കെതിരെ നാട്ടുകാരുടെ ആക്രമണം ഉണ്ടാകുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.