ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരിക്ക് വാഹനാപകടത്തില്‍ പരിക്കേറ്റു

ആര്എസ്എസ് നേതാവ് വത്സന് തില്ലങ്കേരിക്ക് വാഹനാപകടത്തില് പരിക്ക്.
 | 
ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരിക്ക് വാഹനാപകടത്തില്‍ പരിക്കേറ്റു

തലശേരി: ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരിക്ക് വാഹനാപകടത്തില്‍ പരിക്ക്. പുലര്‍ച്ചെ 5 മണിക്ക് തലശേരി ആറാം മൈലില്‍ വെച്ച് വത്സന്‍ തില്ലങ്കേരി സഞ്ചരിച്ച വാഹനം അപകടത്തില്‍ പെടുകയായിരുന്നു. വാഹനം കീഴ്‌മേല്‍ മറിഞ്ഞു. അപകടത്തില്‍ വത്സനും ഗണ്‍മാന്‍ അരുണിനും പരിക്കേറ്റു.

പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. കൊല്ലത്ത് പരിപാടിയില്‍ പങ്കെടുക്കുന്നതിനായി റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. രണ്ടു പേരെയും തലശേരി ഇന്ദിരാ ഗാന്ധി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ഹൈവേ പോലീസാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്.