വണ്ണപ്പുറം കൂട്ടക്കൊല ക്വട്ടേഷനെന്ന് സൂചന; കൊലപാതകത്തിന് സമയം കുറിച്ച് നല്‍കിയ മന്ത്രവാദി ഒളിവില്‍

വണ്ണപ്പുറം കൂട്ടക്കൊലയ്ക്ക് പിന്നില് ക്വട്ടേഷെനെന്ന് സൂചന. കേസിലെ പ്രധാന പ്രതികളായ ലിബീഷിനും അനീഷിനും സഹായിച്ചവരെ ചോദ്യം ചെയ്തതില് നിന്നാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. ലിബീഷിന്റെ സുഹൃത്തുക്കളായ മൂവാറ്റുപുഴ വെള്ളൂര്കുന്നം സ്വദേശി പട്ടരുമഠത്തില് സനീഷ്(30), തൊടുപുഴ ആനക്കൂട് ചാത്തന്മല സ്വദേശി ഇലവുങ്കല് ശ്യാംപ്രസാദ്(28) എന്നിവരാണ് കൊലപാതകത്തിന് മുന്പും ശേഷവും പ്രതികളെ സഹായിച്ചത്. ഇവരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തുവരികയാണ്.
 | 

വണ്ണപ്പുറം കൂട്ടക്കൊല ക്വട്ടേഷനെന്ന് സൂചന; കൊലപാതകത്തിന് സമയം കുറിച്ച് നല്‍കിയ മന്ത്രവാദി ഒളിവില്‍

വണ്ണപ്പുറം: വണ്ണപ്പുറം കൂട്ടക്കൊലയ്ക്ക് പിന്നില്‍ ക്വട്ടേഷെനെന്ന് സൂചന. കേസിലെ പ്രധാന പ്രതികളായ ലിബീഷിനും അനീഷിനും സഹായിച്ചവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. ലിബീഷിന്റെ സുഹൃത്തുക്കളായ മൂവാറ്റുപുഴ വെള്ളൂര്‍കുന്നം സ്വദേശി പട്ടരുമഠത്തില്‍ സനീഷ്(30), തൊടുപുഴ ആനക്കൂട് ചാത്തന്‍മല സ്വദേശി ഇലവുങ്കല്‍ ശ്യാംപ്രസാദ്(28) എന്നിവരാണ് കൊലപാതകത്തിന് മുന്‍പും ശേഷവും പ്രതികളെ സഹായിച്ചത്. ഇവരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തുവരികയാണ്.

മൃതദേഹങ്ങള്‍ മറവ് ചെയ്യുന്നതിന് കൈയ്യുറകള്‍ വാങ്ങിയത് ശ്യാംപ്രസാദാണ്. കൊലപാതകശേഷം ഇയാളുമായി പ്രതികള്‍ മദ്യപിക്കുകയും ചെയ്തിരുന്നു. കൃഷ്ണന്റെ വീട്ടില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണം പണയം വെക്കാന്‍ പ്രതികളെ സഹായിച്ചത് സനീഷാണ്. പ്രതിഫലമായി 25000 രൂപ വാങ്ങുകയും ചെയ്തു. ക്വട്ടേഷനുണ്ടെന്നും പണം ലഭിക്കുമെന്നും ലിബീഷ് ശ്യാമിനോട് പറഞ്ഞിരുന്നു. എന്നാല്‍ കമ്പകക്കാനത്തേക്ക് പോവാന്‍ ഇയാള്‍ വിസമ്മതിക്കുകയായിരുന്നു.

അതേസമയം കൊലപാതകം നടത്താന്‍ സമയം കുറിച്ച് നല്‍കിയ മന്ത്രവാദിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. അടിമാലി സ്വദേശിയായ ഇയാള്‍ കൊലപാതകശേഷം പ്രതികളോടൊപ്പം പ്രത്യേക പൂജയും നടത്തിയിരുന്നു. കൊല്ലപ്പെട്ട കൃഷ്ണനോട് പകയുണ്ടായിരുന്ന മറ്റൊരു വ്യക്തിക്ക് കൊലപാതകവുമായി നേരിട്ട് പങ്കുണ്ടെന്നാണ് പോലീസ് നിഗമനം. കൃഷ്ണകുമാര്‍ എന്ന പേരുള്ളയാളില്‍ നിന്ന് മന്ത്രവാദത്തിന്റെ പേരില്‍ കൃഷ്ണന്‍ ഒന്നര ലക്ഷത്തിലധികം രൂപ വാങ്ങിയിരുന്നു. വഞ്ചിക്കപ്പെട്ടതോടെ ഇയാള്‍ പകരം വീട്ടാന്‍ തക്കം പാര്‍ത്തിരിക്കുകയായിരുന്നുവെന്നും സൂചനയുണ്ട്. ഇയാളും ഒളിവിലാണ്.