ആഷിക്ക് അബുവിന്റെ പൃഥ്വിരാജ് ചിത്രം ‘വാരിയംകുന്നന്‍’ വരുന്നു

ആഷിക്ക് അബു സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനാകുന്ന വാരിയംകുന്നന് എന്ന ചിത്രം വരുന്നു
 | 
ആഷിക്ക് അബുവിന്റെ പൃഥ്വിരാജ് ചിത്രം ‘വാരിയംകുന്നന്‍’ വരുന്നു

ആഷിക്ക് അബു സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനാകുന്ന വാരിയംകുന്നന്‍ എന്ന ചിത്രം വരുന്നു. മലബാര്‍ വിപ്ലവത്തിന്റെ നൂറാം വാര്‍ഷികം ആചരിക്കുന്ന 2021ല്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. പൃഥ്വിരാജ് ഫെയിസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം അറിയിച്ചത്. ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത് മലയാളരാജ്യം എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവചരിത്രമാണ് ചിത്രമെന്നും പൃഥ്വിരാജ് കുറിച്ചു.

സിക്കന്ദര്‍, മൊയ്ദീന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ ആഷിക്ക് അബുവിനൊപ്പം സംവിധായക റോളില്‍ മുഹ്‌സിന്‍ പരാരിയും എത്തുന്നുണ്ട്. ഹര്‍ഷദ്, റമീസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം ഷൈജു ഖാലിദും എഡിറ്റിംഗ് സൈജു ശ്രീധരനും നിര്‍വഹിക്കും.

ലോകത്തിന്റെ നാലിലൊന്ന് ഭാഗവും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സ്വാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത് ‘മലയാളരാജ്യം’ എന്ന…

Posted by Prithviraj Sukumaran on Sunday, June 21, 2020