വീണ്ടും പാമ്പുപിടിക്കാനിറങ്ങി വാവ സുരേഷ്; എതിര്‍പ്പുമായി സോഷ്യല്‍ മീഡിയ

അണലിയുടെ കടിയേറ്റതിനെത്തുടര്ന്ന് ചികിത്സയിലായിരുന്ന വാവ സുരേഷ് വീണ്ടും പാമ്പു പിടിത്തവുമായി രംഗത്ത്.
 | 
വീണ്ടും പാമ്പുപിടിക്കാനിറങ്ങി വാവ സുരേഷ്; എതിര്‍പ്പുമായി സോഷ്യല്‍ മീഡിയ

തിരുവനന്തപുരം: അണലിയുടെ കടിയേറ്റതിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന വാവ സുരേഷ് വീണ്ടും പാമ്പു പിടിത്തവുമായി രംഗത്ത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ചികിത്സക്ക് ശേഷം കഴിഞ്ഞ ദിവസമാണ് വാവ സുരേഷ് വീട്ടില്‍ തിരിച്ചെത്തിയത്. ഇന്ന് അരുവിക്കരയില്‍ നിന്ന് പിടിച്ച പാമ്പുമായി പോസ് ചെയ്യുന്ന ചിത്രം വാവ സുരേഷ് ഫെയിസ്ബുക്കില്‍ പങ്കുവെച്ചു.

പിടികൂടിയ മൂര്‍ഖനെ കയ്യില്‍ പിടിച്ചു കൊണ്ടുള്ള ചിത്രമാണ് നല്‍കിയിരിക്കുന്നത്. തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും പോസ്റ്റില്‍ വാവ പറയുന്നു. എന്നാല്‍ വാവയുടെ പോസ്റ്റിന് കമന്റ് ബോക്‌സില്‍ അത്ര നല്ല സ്വീകരണമല്ല ലഭിക്കുന്നത്. വാവയുടെ ഈ പ്രകടനം അപകടം വിളിച്ചു വരുത്തുന്നതാണെന്ന് ഡോ.നെല്‍സണ്‍ ജോസഫ് കമന്റ് ചെയ്തു.

മറ്റു നിരവധി പേര്‍ വാവയോട് സുരക്ഷിത മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണമെന്നും പാമ്പിനെ പിടിച്ചതിന് ശേഷം ആരാധകരുടെ ആവശ്യമനുസരിച്ച് നടത്തുന്ന പ്രദര്‍ശനം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ചില ആരാധകര്‍ തെറിവിളിയുമായാണ് ഇത്തരം കമന്റുകൡ പ്രതികരിക്കുന്നത്.

നമസ്കാരം ഞാൻ ഇപ്പോൾ 22.2.2020.രാവിലെ 11മാണിയോട് കൂടി തിരുവനന്തപുരം ജില്ലയിലെ അരുവികരായി ക്ക്അടുത്ത്കണ്ടാ ള്ള ശ്രീ മാൻ…

Posted by Vava Suresh on Saturday, February 22, 2020