സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ്; വാവ സുരേഷ് മികച്ച അവതാരകന്‍

വാവ സുരേഷിന് മികച്ച അവതാരകനുള്ള സംസ്ഥാന ടെലിവിഷന് അവാര്ഡ്.
 | 
സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ്; വാവ സുരേഷ് മികച്ച അവതാരകന്‍

തിരുവനന്തപുരം: വാവ സുരേഷിന് മികച്ച അവതാരകനുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ്. വാര്‍ത്തേതര വിഭാഗത്തിലാണ് പുരസ്‌കാരം ലഭിച്ചത്. കൗമുദി ടിവിയിലെ സ്‌നേക്ക് മാസ്റ്റര്‍ എന്ന പരിപാടിയുടെ അവതരണത്തിനാണ് അവാര്‍ഡ്. സ്വാഭാവികവും അനായാസവുമായുള്ള അവതരണമാണ് വാവ സുരേഷിന്റേതെന്ന് ജൂറി വിലയിരുത്തി. മധുപാല്‍, ഒ.കെ.ജോണി, എ.സഹദേവന്‍ എന്നിവര്‍ അംഗങ്ങളായ ജൂറിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. മന്ത്രി എ.കെ.ബാലന്‍ അവാര്‍ഡ് പ്രഖ്യാപനം നടത്തി.

സംസ്ഥാനത്ത് പലയിടങ്ങളില്‍ നിന്ന് പാമ്പുകളെ പിടിക്കുന്നതിനായി വാവ സുരേഷിനെ ആളുകള്‍ വിളിക്കാറുണ്ട്. ഇത്തരത്തില്‍ പാമ്പുകളെ പിടിക്കുന്നത് ചിത്രീകരിക്കുകയാണ് ചെയ്യുന്നത്. പിടിക്കുന്ന പാമ്പുകളെ കുറിച്ചുള്ള ചെറിയ വിവരണവും പരിപാടിയില്‍ വാവ സുരേഷ് നടത്താറുണ്ട്. പാമ്പു പിടിത്തത്തിനിടെ നിരവധി തവണ കടിയേറ്റ് ചികിത്സ തേടേണ്ടി വന്ന വാവ സുരേഷിന് ആരാധകര്‍ക്കൊപ്പം തന്നെ വിമര്‍ശകരും ഉണ്ട്.