ആരോഗ്യനിലയില്‍ പുരോഗതി; ഉടന്‍ വാര്‍ഡിലേക്ക് മാറ്റുമെന്ന് വാവ സുരേഷ്, പോസ്റ്റ് വായിക്കാം

ആരോഗ്യനിലയില് പുരോഗതിയുണ്ടെന്ന് അറിയിച്ച് അണലിയുടെ കടിയേറ്റ് ചികിത്സയില് കഴിയുന്ന വാവ സുരേഷ്.
 | 
ആരോഗ്യനിലയില്‍ പുരോഗതി; ഉടന്‍ വാര്‍ഡിലേക്ക് മാറ്റുമെന്ന് വാവ സുരേഷ്, പോസ്റ്റ് വായിക്കാം

ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് അറിയിച്ച് അണലിയുടെ കടിയേറ്റ് ചികിത്സയില്‍ കഴിയുന്ന വാവ സുരേഷ്. ഫെയിസ്ബുക്ക് പോസ്റ്റിലാണ് വാവ സുരേഷ് ആരോഗ്യ വിവരം പങ്കുവെച്ചത്. ആരോഗ്യനിലയില്‍ പുരോഗതിയുള്ളതിനാല്‍ ഉടന്‍ തന്നെ വാര്‍ഡിലേക്ക് മാറ്റുമെന്നും വാര്‍ഡിലേക്ക് വന്നതിന് ശേഷം ആരോഗ്യനിലയിലെ പുരോഗതി പേജിലൂടെ പങ്കുവെക്കുമെന്നും വാവ സുരേഷ് പോസ്റ്റില്‍ വ്യക്തമാക്കുന്നു. വ്യാജ വാര്‍ത്തകള്‍ ഏറെ വരുന്നതിനാലാണ് ഇപ്പോള്‍ ഇങ്ങനെയൊരു പോസ്റ്റ് എന്നും വാവ കൂട്ടിച്ചേര്‍ത്തു.

13-ാം തിയതി പത്തനാപുരത്ത് വെച്ചാണ് അണലിയെ പിടിക്കുന്നതിനിടെ വാവ സുരേഷിന് കടിയേറ്റത്. രാവിലെ 10.30നാണ് പാമ്പുകടിയേറ്റത്. പിന്നീട് ഉച്ചക്ക് 1.30ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥയിലായതിനാല്‍ മള്‍ട്ടി ഡിസിപ്ലിനറി ഐസിയുവിലായിരുന്നു പ്രവേശിപ്പിച്ചത്.

പോസ്റ്റ് വായിക്കാം

നമസ്കാരം…🙏
13/02/2020 പത്തനാപുരത്തിനു അടുത്ത് വെച്ച് അണലി അതിഥിയെ പിടികൂടി പുറത്ത് എടുക്കുന്ന 10.30am സമയത്തു അപ്രതീക്ഷിതമായ കടി കിട്ടുകയും തുടർന്ന് 1.30 നു തിരുവനന്തപുരം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ആരോഗ്യനില വഷളായതുകൊണ്ട് ഹോസ്പിറ്റലിൽ വെച്ച് തുടർചികിത്സാ പരമായി MDICUൽ പ്രേവേശിപ്പിക്കുകയും ചെയ്തു.
ഒരുപാട് fake ന്യൂസ് വരുന്നത് കൊണ്ടാണ് ഇപ്പോൾ ഈ പോസ്റ്റ് ഇടുന്നത്. സോഷ്യൽ മീഡിയയിലും നവമാധ്യമങ്ങളിൽ കൂടി വരുന്ന തെറ്റിദ്ധാരണ ആയ വാർത്തകൾക്കു പിന്നിൽ ആരും പോകാതിരിക്കുക..
പേടിക്കേണ്ടതായി ഒന്നും തന്നെ ഇല്ല. ആരോഗ്യ നിലയിൽ പുരോഗതി ഉള്ളതിനാൽ ഉടൻ തന്നെ ward-ലേക്ക് മാറ്റും. MDICU-യിൽ ആയതുകൊണ്ട് ആണ് ഞാൻ ഇതുവരെ ഒന്നും പങ്കുവെക്കാതെ ഇരുന്നത്. ward-ലേക്ക് വന്നതിനു ശേഷം എന്റെ ആരോഗ്യ പുരോഗതികൾ ഈ പേജിലൂടെ update ചെയ്യുന്നതാണ്.മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ സൂപ്രണ്ട് സാറിനും ഹോസ്പിറ്റലിൽ ജീവനക്കാർക്കും,
എന്നെ സ്നേഹിക്കുന്ന എനിക്ക് വേണ്ടി പ്രാർത്ഥിക്കുന്ന എല്ലാ സഹോദരി സഹോദരന്മാർക്കും ഒരുപാട് നന്ദി രേഖപ്പെടുത്തുന്നു.
❤സ്നേഹപൂർവ്വം❤
വാവ സുരേഷ്