സ്വര്‍ണ്ണ നിറമുള്ള മൂര്‍ഖനെ പിടികൂടി വാവ സുരേഷ്; വീഡിയോ

സ്വര്ണ്ണ നിറമുള്ള മൂര്ഖന് പാമ്പിനെ പിടികൂടുന്ന വാവ സുരേഷിന്റെ വീഡിയോ വൈറല്.
 | 
സ്വര്‍ണ്ണ നിറമുള്ള മൂര്‍ഖനെ പിടികൂടി വാവ സുരേഷ്; വീഡിയോ

തിരുവനന്തപുരം: സ്വര്‍ണ്ണ നിറമുള്ള മൂര്‍ഖന്‍ പാമ്പിനെ പിടികൂടുന്ന വാവ സുരേഷിന്റെ വീഡിയോ വൈറല്‍. തിരുവനന്തപുരം കരിക്കകത്ത് നിന്നാണ് അപൂര്‍വം എന്ന് കരുതാവുന്ന സ്വര്‍ണ്ണ നിറമുള്ള മൂര്‍ഖന്‍ പാമ്പിനെ വാവ സുരേഷ് പിടികൂടിയത്. ഒരു വീടിന് സമീപത്ത് നിന്നാണ് പാമ്പിനെ പിടികൂടിയത്. താന്‍ പിടികൂടിയ മൂന്നാമത്തെ സ്വര്‍ണ്ണ നിറമുള്ള മൂര്‍ഖനാണ് ഇതെന്ന് വാവ സുരേഷ് പറഞ്ഞു. ഗോള്‍ഡന്‍ കോബ്രയെന്ന് അറിയപ്പെടുന്ന പാമ്പാണ് ഇത്. 10 വയസോളം ഇതിന് പ്രായമുണ്ടാകാമെന്നും അഞ്ചേമുക്കാല്‍ അടിയോളം ഇതിന് നീളമുണ്ടെന്നും വാവ സുരേഷ് പറഞ്ഞു.

വീഡിയോ കാണാം

https://www.facebook.com/IAmVavaSuresh/videos/2653058018050143/?t=248