
സൂഫിയും സുജാതയും എന്ന ചിത്രത്തിലെ വാതുക്കല് വെള്ളരിപ്രാവ് എന്ന ഗാനത്തിന് ചുവടുവെച്ച് ജയസൂര്യയുടെ മകള് വേദ. ഫെയിസ്ബുക്ക് പേജിലാണ് മകളുടെ നൃത്ത വീഡിയോ ജയസൂര്യ പുറത്തുവിട്ടത്. വീട്ടിലെ വെള്ളരിപ്രാവ് എന്ന തലക്കെട്ടിലാണ് വീഡിയോ. ഹരിനാരായണന്റെ രചനയില്‍ എം. ജയചന്ദ്രന്‍ സംഗീതം നല്‍കിയ ഗാനത്തിന് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ നൃത്ത വീഡിയോകള്‍ പങ്കുവെച്ചിട്ടുള്ളത്.
വേദയുടെ നൃത്തത്തിന് നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. വേദ വലിയ നര്‍ത്തകിയാകുമെന്നും അച്ഛന്റെ മോള്‍ തന്നെയെന്നുമൊക്കെയാണ കമന്റുകള്‍
വീഡിയോ കാണാം
“ വീട്ടിലെ വെള്ളരി പ്രാവ് “@teamnach
Posted by Jayasurya on Saturday, August 15, 2020