പിള്ള തുള്ളിയാൽ മുട്ടോളം: പരിഹാസവുമായി വീക്ഷണം

കൊച്ചി: ആർ.ബാലകൃഷ്ണപിള്ളക്കെതിരെ രൂക്ഷ വിമർശനവുമായി വീക്ഷണം മുഖപ്രസംഗം. കായകുളം കൊച്ചുണ്ണി നടത്തുന്ന സത്യപ്രബോധനം പോലെയാണ് അഴിമതിക്കെതിരായ പിള്ളയുടെ നിലപാടെന്ന് മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തുന്നു. തന്നെ പുറത്താക്കിയാൽ കൂടുതൽ തെളിവുകൾ പുറത്തുവിടുമെന്ന ഭീഷണി ഓലപ്പാമ്പു മാത്രമാണെന്നും മുഖപ്രസംഗത്തിൽ പറയുന്നു. ഭൂമിയോളം ക്ഷമിക്കുന്ന ഉമ്മൻചാണ്ടിയല്ല കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്നതെങ്കിൽ ബാലകൃഷ്ണപിള്ള ഇന്ന് രാഷ്ട്രീയ തിരസ്കാരത്തിന്റെ വൃദ്ധസദനത്തിൽ അവഗണിക്കപ്പെട്ടു കഴിയുന്ന രാഷ്ട്രീയ ഭിക്ഷാംദേഹിയായി മാറുമായിരുന്നു. പണ്ട് പഞ്ചാബ് മോഡൽ പ്രസംഗം നടത്തിയ പിള്ളയുടെ മന്ത്രിസ്ഥാനം തെറിപ്പിച്ച കെ കരുണാകരന്റെ ശൈലിയെ ഇത്തരക്കാരോട് പാടുള്ളൂവെന്നും
 | 

പിള്ള തുള്ളിയാൽ മുട്ടോളം: പരിഹാസവുമായി വീക്ഷണം

കൊച്ചി: ആർ.ബാലകൃഷ്ണപിള്ളക്കെതിരെ രൂക്ഷ വിമർശനവുമായി വീക്ഷണം മുഖപ്രസംഗം. കായകുളം കൊച്ചുണ്ണി നടത്തുന്ന സത്യപ്രബോധനം പോലെയാണ് അഴിമതിക്കെതിരായ പിള്ളയുടെ നിലപാടെന്ന് മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തുന്നു. തന്നെ പുറത്താക്കിയാൽ കൂടുതൽ തെളിവുകൾ പുറത്തുവിടുമെന്ന ഭീഷണി ഓലപ്പാമ്പു മാത്രമാണെന്നും മുഖപ്രസംഗത്തിൽ പറയുന്നു.

പിള്ള തുള്ളിയാൽ മുട്ടോളം: പരിഹാസവുമായി വീക്ഷണംഭൂമിയോളം ക്ഷമിക്കുന്ന ഉമ്മൻചാണ്ടിയല്ല കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്നതെങ്കിൽ ബാലകൃഷ്ണപിള്ള ഇന്ന് രാഷ്ട്രീയ തിരസ്‌കാരത്തിന്റെ വൃദ്ധസദനത്തിൽ അവഗണിക്കപ്പെട്ടു കഴിയുന്ന രാഷ്ട്രീയ ഭിക്ഷാംദേഹിയായി മാറുമായിരുന്നു. പണ്ട് പഞ്ചാബ് മോഡൽ പ്രസംഗം നടത്തിയ പിള്ളയുടെ മന്ത്രിസ്ഥാനം തെറിപ്പിച്ച കെ കരുണാകരന്റെ ശൈലിയെ ഇത്തരക്കാരോട് പാടുള്ളൂവെന്നും മുഖപ്രസംഗത്തിൽ പറയുന്നു. മന്ത്രി മാണിക്കെതിരെ ആരോപണമുന്നയിക്കുകയും മാണിയെ കുടുക്കാൻ കച്ചകെട്ടിയവർക്ക് ആവേശം പകരുകയും ചെയ്യുന്ന പിള്ളയുടെ വാക്കുകളും പ്രവർത്തികളും മുന്നണി മര്യാദക്ക് ചേർന്നതല്ല. രാഷ്ട്രീയ പാരമ്പര്യത്തിൽ കെ എം മാണിയേക്കാൾ ഒരു മുഴം മുന്നിലാണ് പിള്ളയെങ്കിലും രാഷ്ട്രീയ പക്വതയിൽ മകൻ ഗണേഷ്‌കുമാറിനേക്കാൾ ബഹുകാതം പിന്നിലാണ് പിള്ളയെന്നും മുഖപ്രസംഗം പറയുന്നു

അഴിമതിക്കെതിരെ അങ്കത്തിനൊരുങ്ങാനാണ് ബാലകൃഷ്ണപിള്ളയുടെ പുറപ്പാടെങ്കിൽ അതിനെ ഏവരും പിന്തുണക്കും. പക്ഷെ; ഈ പുണ്യകർമ്മത്തിനൊരുങ്ങും മുമ്പെ പിള്ള പൂർവ ജീവിതത്തെക്കുറിച്ച് ഏറ്റുപറഞ്ഞ് പാപനാശിനിയിൽ പോയി മൂന്നുവട്ടം മുങ്ങണമായിരുന്നു. തെളിയിക്കപ്പെട്ട് ശിക്ഷയേറ്റുവാങ്ങിയ ഇടമലയാർ കേസിന്റെയും തെളിയിക്കപ്പെടാതെപോയ ഗ്രാഫൈറ്റ് കേസിന്റെയും പാപക്കറ കഴുകി ശുദ്ധിവരുത്തണമെന്നും മുഖപ്രസംഗത്തിൽ പറയുന്നു.