‘ലേഖനം’ വികാരങ്ങള്‍ക്കും വിശ്വാസപ്രമാണങ്ങള്‍ക്കും നേരെയുള്ള കടന്നുകയറ്റമാകരുത്; മീശക്കെതിരെ വെള്ളാപ്പള്ളി

മീശ നോവലിനെതിരെ എസ്എന്ഡിപി യോഗം ജനറല് സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. നോവല് പിന്വലിക്കാന് കാണിച്ച മര്യാദ മാന്യതയാണെങ്കിലും ഇത്തരത്തില് അന്യരുടെ വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്ന പ്രവണത സാംസ്കാരിക കേരളത്തിന് ഭൂഷണമല്ലെന്ന് ഫെയിസ്ബുക്ക് പോസ്റ്റില് വെള്ളാപ്പള്ളി പറയുന്നു. ആവിഷ്ക്കാര സ്വാതന്ത്ര്യം നാടിന് അത്യന്താപേക്ഷിതമാണ്. പക്ഷെ അത്തരത്തിലുള്ള പ്രസ്താവനകളും സര്ഗ്ഗസൃഷ്ടികളും നടത്തുമ്പോള് അത് അന്യരുടെ വികാരങ്ങള്ക്കും വിശ്വാസ പ്രമാണങ്ങള്ക്കും മേലുള്ള കടന്നു കയറ്റമാകരുതെന്നും പോസ്റ്റ് പറയുന്നു.
 | 

‘ലേഖനം’ വികാരങ്ങള്‍ക്കും വിശ്വാസപ്രമാണങ്ങള്‍ക്കും നേരെയുള്ള കടന്നുകയറ്റമാകരുത്; മീശക്കെതിരെ വെള്ളാപ്പള്ളി

മീശ നോവലിനെതിരെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. നോവല്‍ പിന്‍വലിക്കാന്‍ കാണിച്ച മര്യാദ മാന്യതയാണെങ്കിലും ഇത്തരത്തില്‍ അന്യരുടെ വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്ന പ്രവണത സാംസ്‌കാരിക കേരളത്തിന് ഭൂഷണമല്ലെന്ന് ഫെയിസ്ബുക്ക് പോസ്റ്റില്‍ വെള്ളാപ്പള്ളി പറയുന്നു. ആവിഷ്‌ക്കാര സ്വാതന്ത്ര്യം നാടിന് അത്യന്താപേക്ഷിതമാണ്. പക്ഷെ അത്തരത്തിലുള്ള പ്രസ്താവനകളും സര്‍ഗ്ഗസൃഷ്ടികളും നടത്തുമ്പോള്‍ അത് അന്യരുടെ വികാരങ്ങള്‍ക്കും വിശ്വാസ പ്രമാണങ്ങള്‍ക്കും മേലുള്ള കടന്നു കയറ്റമാകരുതെന്നും പോസ്റ്റ് പറയുന്നു.

മീശ എന്ന നോവലിന്റെ ലേഖനം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത് വിവാദമായ പശ്ചാത്തലത്തില്‍ പ്രസ്തുത ലേഖനം ലേഖകന്‍ പിന്‍വലിക്കാന്‍ കാണിച്ച മാന്യത മര്യാദയാണെങ്കിലും എന്നു പറഞ്ഞുകൊണ്ടാണ് വെള്ളാപ്പള്ളിയുടെ പോസ്റ്റ് ആരംഭിക്കുന്നത്. മീശ നോവലാണോ ലേഖനമാണോ എന്ന കാര്യത്തില്‍ പോലും വ്യക്തതയില്ലെന്ന് പോസ്റ്റ് സൂചിപ്പിക്കുന്നു.

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ മീശ നോവലിനെതിരെ പ്രസ്താവനയുമായി ചൊവ്വാഴ്ച രംഗത്തെത്തിയിരുന്നു. പിന്നാലെ സംഘപരിവാര്‍ അനുകൂല ഫെയിസ്ബുക്ക് പ്രൊഫൈലുകളില്‍ നിന്ന് വെള്ളാപ്പള്ളി പ്രതികരിക്കാന്‍ വൈകുന്നതിനെതിരെ ആക്രോശങ്ങള്‍ ഉയരുകയും ചെയ്തിരുന്നു.

‘ലേഖനം’ വികാരങ്ങള്‍ക്കും വിശ്വാസപ്രമാണങ്ങള്‍ക്കും നേരെയുള്ള കടന്നുകയറ്റമാകരുത്; മീശക്കെതിരെ വെള്ളാപ്പള്ളി