എന്‍എസ്എസിന്റെ പ്രവൃത്തികള്‍ ജാതിവിദ്വേഷത്തിന് ഇടയാക്കും; രൂക്ഷ വിമര്‍ശനവുമായി വെള്ളാപ്പള്ളി

എന്എസ്എസിനെതിരെ ആഞ്ഞടിച്ച് എസ്എന്ഡിപി യോഗം ജനറല് സെക്രട്ടറി വെള്ളാപ്പള്ളി നടേശന്.
 | 
എന്‍എസ്എസിന്റെ പ്രവൃത്തികള്‍ ജാതിവിദ്വേഷത്തിന് ഇടയാക്കും; രൂക്ഷ വിമര്‍ശനവുമായി വെള്ളാപ്പള്ളി

ആലപ്പുഴ: എന്‍എസ്എസിനെതിരെ ആഞ്ഞടിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എന്‍എസ്എസിന്റെ പ്രവൃത്തികള്‍ കേരളത്തില്‍ ജാതി വിദ്വേഷത്തിന് ഇടയാക്കുമെന്നും ജാതി പറഞ്ഞുള്ള വോട്ടു പിടിത്തം കേരളത്തെ ഭ്രാന്താലയമാക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

എന്‍.എസ്.എസ്. നേതൃത്വത്തിന് കാടന്‍ ചിന്തകളാണ്. ഈഴവ സമുദായത്തോട് അവര്‍ക്ക് എന്നും അവഗണനയാണ്. ഈഴവ വിരോധവും എവിടെയും ഈഴവനെ തകര്‍ക്കുക എന്നതും മാത്രമാണ് എന്‍.എസ്.എസിന്റെ ലക്ഷ്യം. ഒരാള്‍ ഇങ്ങനെ വോട്ട് ചോദിച്ച് ഇറങ്ങിയാല്‍ മറ്റുള്ളവരും ഇറങ്ങില്ലേ? എന്‍.എസ്.എസ്. നേതൃത്വത്തിന് പ്രത്യേക അജണ്ടയാണുള്ളത്.

അവര്‍ക്ക് സവര്‍ണരെ എല്ലായിടത്തും പ്രതിഷ്ഠിക്കണം. അവര്‍ണര്‍ക്ക് ഒന്നും നല്‍കുന്നില്ല. എല്ലാം നേടിയിട്ട് ഒന്നും കിട്ടിയിട്ടില്ലെന്ന് പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുകയാണെന്നും എന്‍.എസ്.എസ്. നേതൃത്വത്തിന് ഭ്രാന്ത് പിടിച്ചിരിക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ശരിദൂരവും സമദൂരവുമെല്ലാം എന്‍.എസ്.എസിന്റെ അടവുനയമാണ്. അവര്‍ യു.ഡി.എഫിനൊപ്പമാണെന്ന് വ്യക്തമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.