തനിക്ക് സമൂഹത്തോട് വെറുപ്പ്; വേണുഗോപാലന്‍ നായരുടെ മരണമൊഴി പുറത്ത്

തനിക്ക് സമൂഹത്തോട് വെറുപ്പാണെന്നും മരണം സ്വയം തീരുമാനിച്ചതാണെന്നും സെക്രട്ടറിയേറ്റിനു മുന്നിലെ ബിജെപി സമരപ്പന്തലിനു സമീപം ആത്മഹത്യ ചെയ്ത വേണുഗോപാലന് നായരുടെ മരണമൊഴി. മജിസ്ട്രേറ്റിനു നല്കിയ മരണമൊഴിയിലാണ് ഇക്കാര്യം പരാമര്ശിക്കുന്നത്. മരണമൊഴി മാധ്യമങ്ങള് പുറത്തു വിട്ടു.
 | 
തനിക്ക് സമൂഹത്തോട് വെറുപ്പ്; വേണുഗോപാലന്‍ നായരുടെ മരണമൊഴി പുറത്ത്

തിരുവനന്തപുരം: തനിക്ക് സമൂഹത്തോട് വെറുപ്പാണെന്നും മരണം സ്വയം തീരുമാനിച്ചതാണെന്നും സെക്രട്ടറിയേറ്റിനു മുന്നിലെ ബിജെപി സമരപ്പന്തലിനു സമീപം ആത്മഹത്യ ചെയ്ത വേണുഗോപാലന്‍ നായരുടെ മരണമൊഴി. മജിസ്‌ട്രേറ്റിനു നല്‍കിയ മരണമൊഴിയിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്. മരണമൊഴി മാധ്യമങ്ങള്‍ പുറത്തു വിട്ടു.

ആത്മഹത്യ ചെയ്യുന്നത് ആരും പ്രേരിപ്പിച്ചിട്ടല്ലെന്നും വേണുഗോപാലന്‍ നായര്‍ മൊഴിയില്‍ പറയുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടറുടെ സാന്നിധ്യത്തിലായിരുന്നു മൊഴിയെടുപ്പ്. ഇതില്‍ ശബരിമല വിഷയമോ ബിജെപി സമരമോ പരാമര്‍ശിക്കുന്നില്ല. എന്നാല്‍, വേണുഗോപാലന്‍ നായരുടെ ആത്മഹത്യ ശബരിമല വിഷയത്തില്‍ പ്രതിഷേധിച്ചാണെന്ന് ആരോപിച്ച് ബിജെപി ഇന്ന് സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ നടത്തിയിരുന്നു.

ഇന്നലെ പുലര്‍ച്ചെ രണ്ടു മണിയോടെയാണ് വേണുഗോപാലന്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ പെട്രോളൊഴിച്ച് സ്വയം തീകൊളുത്തിയത്. പിന്നീട് സമരപ്പന്തലിലേക്ക് ഓടിക്കയറിയ വേണുഗോപാലനെ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചക്കു ശേഷമാണ് ഇയാള്‍ മരിച്ചത്.