ആത്മഹത്യ ചെയ്യുന്നത് ജീവിതം തുടരാന്‍ താല്‍പര്യമില്ലാത്തതിനാല്‍; വേണുഗോപാലന്‍ നായരുടെ മരണമൊഴി പുറത്ത്

ജീവിതം തുടരാന് താല്പര്യമില്ലാത്തതിനാലാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് ബിജെപി സമരപ്പന്തലില് തീകൊളുത്തി മരിച്ച വേണുഗോപാലന് നായരുടെ മരണമൊഴി. മരിക്കുന്നതിനു തൊട്ടുമുന്പ് പോലീസ് രേഖപ്പെടുത്തിയ മൊഴിയാണ് പുറത്തു വന്നിരിക്കുന്നത്. ശബരിമലയിലെ സ്ത്രീപ്രവേശനത്തിലുള്ള പ്രതിഷേധം മൊഴിയിലില്ല. എന്നാല് വേണുഗോപാലന് നായരുടെ മരണം ശബരിമല വിഷയത്തില് പ്രതിഷേധിച്ചാണെന്ന് കാട്ടി ബിജെപി നാളെ സംസ്ഥാന ഹര്ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.
 | 
ആത്മഹത്യ ചെയ്യുന്നത് ജീവിതം തുടരാന്‍ താല്‍പര്യമില്ലാത്തതിനാല്‍; വേണുഗോപാലന്‍ നായരുടെ മരണമൊഴി പുറത്ത്

തിരുവനന്തപുരം: ജീവിതം തുടരാന്‍ താല്‍പര്യമില്ലാത്തതിനാലാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് ബിജെപി സമരപ്പന്തലില്‍ തീകൊളുത്തി മരിച്ച വേണുഗോപാലന്‍ നായരുടെ മരണമൊഴി. മരിക്കുന്നതിനു തൊട്ടുമുന്‍പ് പോലീസ് രേഖപ്പെടുത്തിയ മൊഴിയാണ് പുറത്തു വന്നിരിക്കുന്നത്. ശബരിമലയിലെ സ്ത്രീപ്രവേശനത്തിലുള്ള പ്രതിഷേധം മൊഴിയിലില്ല. എന്നാല്‍ വേണുഗോപാലന്‍ നായരുടെ മരണം ശബരിമല വിഷയത്തില്‍ പ്രതിഷേധിച്ചാണെന്ന് കാട്ടി ബിജെപി നാളെ സംസ്ഥാന ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.

വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് ഇയാള്‍ ആത്മഹത്യക്ക് ശ്രമിച്ചത്. ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ ഇയാള്‍ക്ക് 95 ശതമാനം പൊള്ളലേറ്റിരുന്നു. ക്യാപ്പിറ്റല്‍ ടവറിന് മുന്നില്‍ നിന്ന് തീകൊളുത്തിയ വേണുഗോപാല്‍ സമരപ്പന്തലിന് സമീപത്തേക്ക് ഓടുകയായിരുന്നു. ബിജെപി നേതാവ് സി.കെ.പദ്മനാഭനാണ് ഇപ്പോള്‍ നിരാഹാര സമരം അനുഷ്ഠിക്കുന്നത്. സമരപ്പന്തലില്‍ സി.കെ.പദ്മനാഭനൊപ്പം 70 ഓളം പ്രവര്‍ത്തകരും ഉണ്ടായിരുന്നു.

വേണുഗോപാല്‍ ദേഹത്ത് പെട്രോള്‍ ഒഴിക്കുന്നത് കണ്ട് സമരപ്പന്തലിലുള്ളവര്‍ പോലീസിനെ വിളിക്കുന്നതിനിടെ തീ കൊളുത്തി ഇയാള്‍ സമരപ്പന്തലിലേക്ക് ഓടുകയായിരുന്നു. പോലീസും പന്തലിലുണ്ടായിരുന്നവരും ചേര്‍ന്ന് തീ കെടുത്തി ഇയാളെ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ എത്തിച്ചു.