കെ.എം.ഷാജിയെ അയോഗ്യനാക്കിയ വിധി സ്‌റ്റേ ചെയ്തു

കെ.എം ഷാജിയെ അയോഗ്യനാക്കിയ വിധിക്ക് സ്റ്റേ. വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഷാജി നല്കിയ ഹര്ജി പരിഗണിച്ചാണ് ഹൈക്കോടതി സ്റ്റേ അനുവദിച്ചത്. കര്ശന ഉപാധികളോടെയാണ് സ്റ്റേ ലഭിച്ചത്. സുപ്രീം കോടതിയില് അപ്പീല് നല്കാനുള്ള സാവകാശത്തിനായാണ് സ്റ്റേ.
 | 

കെ.എം.ഷാജിയെ അയോഗ്യനാക്കിയ വിധി സ്‌റ്റേ ചെയ്തു

കൊച്ചി: കെ.എം ഷാജിയെ അയോഗ്യനാക്കിയ വിധിക്ക് സ്‌റ്റേ. വിധി സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഷാജി നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് സ്റ്റേ അനുവദിച്ചത്. കര്‍ശന ഉപാധികളോടെയാണ് സ്‌റ്റേ ലഭിച്ചത്. സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള സാവകാശത്തിനായാണ് സ്റ്റേ.

നിയമസഭാ തെരഞ്ഞെടുപ്പില്‍ വര്‍ഗ്ഗീയ പ്രചരണം നടത്തിയെന്ന പരാതിയിലാണ് കെ.എം.ഷാജിയെ ജസ്റ്റിസ് പി.ഡി രാജന്റെ ബെഞ്ച് അയോഗ്യനാക്കിയയത്. വര്‍ഗ്ഗീയ പ്രചാരണത്തിനായി ഉപയോഗിച്ച ലഘുലേഖയും പിടിച്ചെടുത്തിരുന്നു. ജനപ്രാതിനിധ്യ നിയമപ്രകാരമായിരുന്നു കോടതി നടപടി. ആറു വര്‍ഷത്തേക്കാണ് ഷാജിയെ കോടതി അയോഗ്യനാക്കിയത്.

എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന എല്‍ഡിഎഫിലെ എം.വി.നികേഷ്‌കുമാറാണ് പരാതി നല്‍കിയത്. ഷാജിയെ അയോഗ്യനാക്കുകയും തന്നെ എംഎല്‍എയായി പ്രഖ്യാപിക്കണമെന്നുമായിരുന്നു പരാതിയിലെ ആവശ്യം. എന്നാല്‍ എംഎല്‍എ ആക്കണമെന്ന നികേഷിന്റെ ആവശ്യം കോടതി തള്ളി.

അഴീക്കോട് മണ്ഡലത്തില്‍ തെരഞ്ഞെടുപ്പിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് കോടതി സര്‍ക്കാരിനോടും തെരഞ്ഞെടുപ്പു കമ്മീഷനോടും ആവശ്യപ്പെട്ടു. പരാതിക്കാരന് 50,000 രൂപ കോടതിച്ചെലവ് നല്‍കാനും ഉത്തരവുണ്ട്.