Wednesday , 25 November 2020
News Updates

‘മോഹമുന്തിരി വാറ്റിയ രാവിന്’ മുത്തശ്ശിയുടെ കിടിലന്‍ ഡാന്‍സ്; വീഡിയോ

സോഷ്യല്‍ മീഡിയയില്‍ വൈറലായി ‘മോഹമുന്തിരി വാറ്റിയ രാവ്’ എന്ന ഗാനത്തിന് കിടിലന്‍ ചുവടുകള്‍ വെയ്ക്കുന്ന മുത്തശ്ശിയുടെ വീഡിയോ. 3 മിനിറ്റോളം നീളുന്ന പാട്ടിന് ചുവട് വെയ്ക്കുന്ന മുത്തശ്ശിയെ പ്രോത്സാഹിപ്പിക്കുന്നവരുടെ ശബ്ദം പശ്ചാത്തലത്തില്‍ കേള്‍ക്കാം. ഒരു കുട്ടിയും മുത്തശ്ശിക്കൊപ്പം ചേരുന്നുണ്ട്. കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ട ഈ വീഡിയോ ഗായിക സിത്താര കൃഷ്ണകുമാര്‍ ഉള്‍പ്പെടെ നിരവധി പേരാണ് പങ്കുവെച്ചിരിക്കുന്നത്. മധുരരാജ എന്ന ചിത്രത്തില്‍ ഹരിനാരായണന്‍ രചിച്ച് ഗോപി സുന്ദര്‍ സംഗീതം നല്‍കിയ ഈ ഗാനം സിത്താരയാണ് ആലപിച്ചിരിക്കുന്നത്. തനിക്കും അവരെപ്പോലെയാകണം, അവരെപ്പോലെ ഹൃദയത്തില്‍ നിന്ന് നൃത്തം ചെയ്യണം, പാട്ടുപാടണം, ജീവിക്കണം എന്ന് സിത്താര വീഡിയോ പങ്കുവെച്ചു കൊണ്ട് കുറിച്ചു.

നൃത്തം കാണാം

I want to be like her!!!I want to dance from the heart!!!I want to sing from the heart!!!I want to live from the heart!!!I want to be like her!!!!#life #celebratelife #purejoy #happinessGopi SunderHari Narayanan BK

Posted by Sithara Krishnakumar on Monday, October 5, 2020

DONT MISS