വടയമ്പാടി സമര നേതാവിനെ പോലീസ് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; മര്‍ദ്ദനമേറ്റത് ദളിത് നേതാവിന്

വടയമ്പാടി സമരത്തിന് നേതൃത്വം നല്കിയ ദളിത് സംഘടനാ പ്രവര്ത്തകനെ പോലീസ് മര്ദ്ദിക്കുന്ന ദൃശ്യങ്ങള് പുറത്ത്. കെ.പി.എം.എസ് കുന്നത്തുനാട് താലൂക്ക് യൂണിയന് പ്രസിഡന്റ് ഐ. ശശിധരനെ മര്ദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. പോലീസ് ഇദ്ദേഹത്തെ വളഞ്ഞ് വെച്ച് മര്ദ്ദിക്കുന്നതാണ് ദൃശ്യങ്ങളില് കാണാന് കഴിയുന്നത്. പ്രകോപനമില്ലാതെയാണ് മര്ദ്ദനമെന്നതും വ്യക്തമാണ്.
 | 

വടയമ്പാടി സമര നേതാവിനെ പോലീസ് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; മര്‍ദ്ദനമേറ്റത് ദളിത് നേതാവിന്

കൊച്ചി: വടയമ്പാടി സമരത്തിന് നേതൃത്വം നല്‍കിയ ദളിത് സംഘടനാ പ്രവര്‍ത്തകനെ പോലീസ് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. കെ.പി.എം.എസ് കുന്നത്തുനാട് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ഐ. ശശിധരനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. പോലീസ് ഇദ്ദേഹത്തെ വളഞ്ഞ് വെച്ച് മര്‍ദ്ദിക്കുന്നതാണ് ദൃശ്യങ്ങളില്‍ കാണാന്‍ കഴിയുന്നത്. പ്രകോപനമില്ലാതെയാണ് മര്‍ദ്ദനമെന്നതും വ്യക്തമാണ്.

മീഡിയാവണ്‍ ചാനലാണ് അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. സമരസമിതി കണ്‍വീനറായ ശശിധരനെ ഭീഷണിപ്പെടുത്തുന്നതും മര്‍ദ്ദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. കെ.പി.എം.എസ് ഓഫീസിന്റെ മുന്നില്‍ നിന്നും റോഡില്‍ വെച്ചും മര്‍ദ്ദിക്കുകയും വലിച്ചിഴയ്ക്കുകയുമായിരുന്നു.

സമരത്തിന്റെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരായ അഭിലാഷ് പടച്ചേരി, അനന്തു രാജഗോപാല്‍ എന്നിവരെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു. ഇവര്‍ക്ക് ബുധനാഴ്ചയാണ് ജാമ്യം ലഭിച്ചത്.