ആറാട്ടുപുഴയില്‍ വഴിത്തര്‍ക്കം സംഘര്‍ഷമായി; അയല്‍ക്കാരുടെ കൂട്ടത്തല്ല് വീഡിയോ വൈറല്‍

ആറാട്ടുപുഴയില് വഴിത്തര്ക്കത്തെ തുടര്ന്ന് അയല്ക്കാര് തമ്മില് ഏറ്റുമുട്ടിയതിന്റെ വീഡിയോ വൈറല്
 | 
ആറാട്ടുപുഴയില്‍ വഴിത്തര്‍ക്കം സംഘര്‍ഷമായി; അയല്‍ക്കാരുടെ കൂട്ടത്തല്ല് വീഡിയോ വൈറല്‍

ആലപ്പുഴ: ആറാട്ടുപുഴയില്‍ വഴിത്തര്‍ക്കത്തെ തുടര്‍ന്ന് അയല്‍ക്കാര്‍ തമ്മില്‍ ഏറ്റുമുട്ടിയതിന്റെ വീഡിയോ വൈറല്‍. ആറാട്ടുപുഴ പെരുമ്പള്ളിയിലാണ് സംഭവമുണ്ടായത്. പഞ്ചായത്തില്‍ നിന്ന് അനുവദിച്ച വഴി ഒരു വിഭാഗം അടച്ചുകെട്ടാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്. വഴി ലഭിച്ചവര്‍ ഇത് തടയാന്‍ ശ്രമിച്ചു. ഇതോടെ കൂട്ടയടി ആരംഭിക്കുകയായിരുന്നു.

സ്ത്രീകളും പുരുഷന്‍മാരും തമ്മിലടിച്ചു. അടിയേറ്റ് പലരും നിലത്തു വീണിട്ടും അടി തുടര്‍ന്നു. ഞായറാഴ്ചയായിരുന്നു സംഭവം. ഒട്ടേറെപ്പേര്‍ക്ക് സംഘട്ടനത്തില്‍ പരിക്കേറ്റു. ഇരു വിഭാഗങ്ങളും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്തതായി തൃക്കുന്നപ്പുഴ പോലീസ് അറിയിച്ചു.

വീഡിയോ കാണാം

മാസ്കും സാനിറ്റൈസറും സാമൂഹിക അകലവുമൊന്നും തങ്ങൾക്ക് ബാധകമല്ലെന്ന അഹങ്കാരവുമായി ചില സാമൂഹ്യദ്രോഹികൾ..! എല്ലാറ്റിനെയും പിടിച്ച് അകത്തിടുകയാണ് വേണ്ടത്.

Posted by Francis Joris on Monday, July 27, 2020