‘നിയമം നോക്കുകുത്തിയാകുമ്പോഴാണ് ഈ ‘അടികള്‍’ ഉണ്ടാവുന്നത്’; ഭാഗ്യലക്ഷ്മിക്ക് പിന്തുണയുമായി വിധു വിന്‍സെന്റ്

അശ്ലീല യൂട്യൂബറെ കൈകാര്യം ചെയ്ത സംഭവത്തില് ഭാഗ്യലക്ഷ്മിക്കും ദിയ സനയ്ക്കും ശ്രീലക്ഷമി അറയ്ക്കലിനും പിന്തുണയുമായി സംവിധായിക വിധു വിന്സെന്റ്.
 | 
‘നിയമം നോക്കുകുത്തിയാകുമ്പോഴാണ് ഈ ‘അടികള്‍’ ഉണ്ടാവുന്നത്’; ഭാഗ്യലക്ഷ്മിക്ക് പിന്തുണയുമായി വിധു വിന്‍സെന്റ്

അശ്ലീല യൂട്യൂബറെ കൈകാര്യം ചെയ്ത സംഭവത്തില്‍ ഭാഗ്യലക്ഷ്മിക്കും ദിയ സനയ്ക്കും ശ്രീലക്ഷമി അറയ്ക്കലിനും പിന്തുണയുമായി സംവിധായിക വിധു വിന്‍സെന്റ്. ഭാഗ്യലക്ഷ്മി നേരിട്ട ആരോപണം പോലെ ഒരു വിഷയവുമായി പോലീസിനെ സമീപിച്ചവര്‍ക്ക് കാര്യങ്ങള്‍ കൃത്യമായി മനസിലാകുമെന്ന് വിധു ഫെയിസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഇത്തരം കേസുകള്‍ എടുക്കാന്‍ പോലീസിന് പലപ്പോഴും താല്‍പര്യമില്ല. സൈബര്‍ ബുള്ളിയിംഗ് നടക്കുന്നുണ്ടെന്ന് പരാതിപ്പെട്ടാല്‍ പോലീസ് ആദ്യം പറയുക അവരുടെ പേര്, ഐപി അഡ്രസ്, മറ്റ് വിവരങ്ങള്‍ കണ്ടെത്തി വരാനാണെന്നും വിധു പറയുന്നു.

ഏറ്റവും അടുത്ത് സായി ശ്വേത ടീച്ചറുടെ കാര്യത്തില്‍ പോലും ഇത് ആവര്‍ത്തിച്ചു. പരാതിപ്പെട്ട ടീച്ചറിനോട് പോലീസ് ആവര്‍ത്തിച്ച് ചോദിച്ച ഒരു കാര്യം, നിങ്ങള്‍ ഒത്തുതീര്‍പ്പിന് തയ്യാറാണോ എന്നാണ്. മറ്റ് പലരും കൊടുത്ത പരാതികളില്‍ ഫോളോ അപ് നടത്താന്‍ പോലീസിന്റെ സൈബര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിരന്തരം കയറിയിറങ്ങിയ അനുഭവം തനിക്കുണ്ട്. ഐപി അഡ്രസ് കിട്ടാതെ ഞങ്ങളെങ്ങനെ അന്വേഷിക്കുമെന്ന് ചോദിച്ച് കൈ മലര്‍ത്തിയ ഉദ്യോഗസ്ഥനെ ‘നല്ല മലയാളത്തില്‍ രണ്ട് ആട്ട് ആട്ടി ‘പരാതി തിരികെ വാങ്ങി പോകേണ്ടി വന്നുവെന്നും അവര്‍ വ്യക്തമാക്കുന്നു.

ഏത് ഭര്‍ത്സനവും അങ്ങേയറ്റം വരെ ക്ഷമിച്ച്, സഹിച്ച്, മിണ്ടാതെ ഒരു ഭാഗത്തിരിക്കാന്‍ തല്‍ക്കാലം ചില പെണ്ണുങ്ങളെങ്കിലും ഉദ്ദേശിക്കുന്നില്ല.. നിയമം നോക്കുകുത്തിയാകുമ്പോഴാണ് ഈ ‘അടികള്‍ ‘ ഉണ്ടാവുന്നത്. പുരുഷാധികാരത്തിന്റേയും ‘അലസ നിയമവാഴ്ച’യുടേയും നേര്‍ക്കുണ്ടാവുന്ന ഇത്തരം അടികളെ ഷോക്ക് ട്രീറ്റ്‌മെന്റായി കണ്ട് തിരിച്ചറിഞ്ഞാല്‍ നല്ലത്. ഇല്ലെങ്കില്‍ കൂടുതല്‍ പെണ്ണുങ്ങള്‍ക്ക് തെരുവിലിറങ്ങേണ്ടി വരുമെന്നും വിധു പോസ്റ്റില്‍ പറയുന്നു.

പോസ്റ്റ് വായിക്കാം

ഭാഗ്യലക്ഷ്മി ചേച്ചി, ദിയസന, ശ്രീലക്ഷ്മി അറക്കൽ..
അത് ഗംഭീരമായി.
നിങ്ങൾക്ക് നിയമവാഴ്ചയിൽ വിശ്വാസം നഷ്ടപ്പെട്ടു, നിങ്ങൾ നിയമം കയ്യിലെടുത്തു എന്നൊക്കെ പറഞ്ഞ് മുതലക്കണ്ണീരൊഴുക്കുന്നവരോട് ..
ഭാഗ്യം ചേച്ചി നേരിട്ട ആരോപണം പോലെ ഒരു വിഷയവുമായി പോലീസിനെ സമീപിച്ചിട്ടുള്ളവർക്ക് കാര്യങ്ങൾ കൃത്യമായി മനസിലാവും.ഒന്നാമത് ഇത്തരം കേസുകൾ എടുക്കാൻ പോലീസിന് പലപ്പോഴും താല്പര്യമില്ല.. സൈബർ ബുള്ളിയിംഗ് നടക്കുന്നുണ്ടെന്ന് പരാതിപ്പെട്ടാൽ പോലീസ് ആദ്യം പറയുക എന്താന്നറിയോ? നിങ്ങള് അവരുടെ പേര്, IPഅഡ്രസ്, മറ്റ് വിവരങ്ങൾ കണ്ടെത്തി വരികയെന്ന്.അതായത് ബുള്ളിയിംഗ് നടത്തിയവരുടെ ജാതകം കൊണ്ടുചെന്നാൽ ഒരു കൈ നോക്കാമെന്നു്… ഏറ്റവുമടുത്ത് സായി ശ്വേത ടീച്ചറുടെ കാര്യത്തിൽ പോലും ഇതാവർത്തിച്ചു. പരാതിപ്പെട്ട ടീച്ചറിനോട് പോലീസ് ആവർത്തിച്ച് ചോദിച്ച ഒരു കാര്യം, നിങ്ങൾ ഒത്തുതീർപ്പിന് തയ്യാറാണോ എന്നാണ്. മറ്റ് പലരും കൊടുത്ത പരാതികളിൽ ഫോളോ അപ് നടത്താൻ പോലീസിൻ്റെ സൈബർ ഡിപ്പാർട്ട്മെൻ്റിൽ നിരന്തരം കയറിയിറങ്ങിയ അനുഭവം എനിക്കുണ്ട്. IPഅഡ്രസ് കിട്ടാതെ ഞങ്ങളെങ്ങനെ അന്വേഷിക്കുമെന്ന് ചോദിച്ച് കൈ മലർത്തിയ ഉദ്യോഗസ്ഥനെ ‘നല്ല മലയാളത്തിൽ രണ്ട് ആട്ട് ആട്ടി ‘പരാതി തിരികെ വാങ്ങി പോകേണ്ടി വന്നു ഒരിക്കൽ.
അതു കൊണ്ട് മാന്യജനങ്ങൾ ക്ഷമിക്കണം.. ഏത് ഭർത്സനവും അങ്ങേയറ്റം വരെ ക്ഷമിച്ച്, സഹിച്ച്, മിണ്ടാതെ ഒരു ഭാഗത്തിരിക്കാൻ തല്ക്കാലം ചില പെണ്ണുങ്ങളെങ്കിലും ഉദ്ദേശിക്കുന്നില്ല.. നിയമം നോക്കുകുത്തിയാകുമ്പോഴാണ് ഈ ‘അടികൾ ‘ ഉണ്ടാവുന്നത്. പുരുഷാധികാരത്തിൻ്റേയും | “അലസ നിയമവാഴ്ച ‘ യുടേയും നേർക്കുണ്ടാവുന്ന ഇത്തരം അടികളെ ഷോക്ക് ട്രീറ്റ്മെൻ്റായി കണ്ട് തിരിച്ചറിഞ്ഞാൽ നല്ലത്. ഇല്ലെങ്കിൽ കൂടുതൽ പെണ്ണുങ്ങൾക്ക് തെരുവിലിറങ്ങേണ്ടി വരും. രാജാവ് നഗ്നനാണെന്നും ജീർണ്ണിച്ച അധികാരത്തേക്കാൾ വലിയ അശ്ലീലമില്ലെന്നും വിളിച്ചു പറയാൻ ധൈര്യപ്പെട്ട ഈ മൂന്ന് സ്ത്രീകൾക്കും അഭിവാദ്യങ്ങൾ.

ഭാഗ്യലക്ഷ്മി ചേച്ചി, ദിയസന, ശ്രീലക്ഷ്മി അറക്കൽ..
അത് ഗംഭീരമായി.
നിങ്ങൾക്ക് നിയമവാഴ്ചയിൽ വിശ്വാസം നഷ്ടപ്പെട്ടു, നിങ്ങൾ…

Posted by Vidhu Vincent on Saturday, September 26, 2020