ഒളിക്യാമറ വെളിപ്പെടുത്തലുകള്‍; എം.കെ.രാഘവന്‍ എം.പിക്കെതിരെ വിജിലന്‍സ് അന്വേഷണം

കോണ്ഗ്രസ് എംപി എം.കെ.രാഘവന് എതിരെ വിജിലന്സ് അന്വേഷണം.
 | 
ഒളിക്യാമറ വെളിപ്പെടുത്തലുകള്‍; എം.കെ.രാഘവന്‍ എം.പിക്കെതിരെ വിജിലന്‍സ് അന്വേഷണം

കോഴിക്കോട്: കോണ്‍ഗ്രസ് എംപി എം.കെ.രാഘവന് എതിരെ വിജിലന്‍സ് അന്വേഷണം. കൈക്കൂലി ആരോപണത്തിലും പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പരിധിക്കു മേല്‍ പണം ചെലവഴിച്ചതിലുമാണ് അന്വേഷണം. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ടിവി 9 സ്റ്റിംഗ് ഓപ്പറേഷനില്‍ എംപി കൈക്കൂലി വിവാദത്തില്‍ അകപ്പെട്ടിരുന്നു.

ഈ കേസില്‍ നടപടിക്ക് ലോക്‌സഭാ സ്പീക്കറുടെ അനുമതി ആവശ്യമില്ലെന്ന് വിജിലന്‍സിന് നിയമോപദേശം ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ തുടങ്ങാനെന്ന പേരില്‍ സമീപിച്ച ചാനല്‍ പ്രതിനിധികളോട് തന്റെ ഡല്‍ഹിയിലെ ഓഫീസില്‍ 5 കോടി രൂപ എത്തിക്കാന്‍ രാഘവന്‍ ആവശ്യപ്പെട്ടിരുന്നു.

2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 20 കോടി രൂപ ചെലവഴിച്ചതായി രാഘവന്‍ പറയുന്നതിന്റെ ഒളിക്യാമറ ദൃശ്യങ്ങളും ടിവി 9 പുറത്തു വിട്ടിരുന്നു.