കോഴിക്കോട് ചെമ്പനോട വില്ലേജ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; സംസ്ഥാന വ്യാപകമായി പരിശോധനകള്‍

നികുതി സ്വീകരിക്കാത്തതിനെത്തുടര്ന്ന് കര്ഷകന് ആത്മഹത്യ ചെയ്ത സംഭവത്തില് കോഴിക്കോട് ചെമ്പനോട വില്ലേജ് ഓഫീസില് വിജിലന്സ് പരിശോധന. വിജിലന്സ് ഡയറക്ടര് ലോക്നാഥ് ബെഹ്റയുടെ നിര്ദേശപ്രകാരമാണ് ്പരിശോധന നടക്കുന്നത്. സംസ്ഥാന വ്യാപകമായി വില്ലേജ് ഓഫീസുകളില് പരിശോധന നടക്കുന്നുണ്ട്.
 | 

കോഴിക്കോട് ചെമ്പനോട വില്ലേജ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; സംസ്ഥാന വ്യാപകമായി പരിശോധനകള്‍

കോഴിക്കോട്: നികുതി സ്വീകരിക്കാത്തതിനെത്തുടര്‍ന്ന് കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോഴിക്കോട് ചെമ്പനോട വില്ലേജ് ഓഫീസില്‍ വിജിലന്‍സ് പരിശോധന. വിജിലന്‍സ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദേശപ്രകാരമാണ് ്പരിശോധന നടക്കുന്നത്. സംസ്ഥാന വ്യാപകമായി വില്ലേജ് ഓഫീസുകളില്‍ പരിശോധന നടക്കുന്നുണ്ട്.

ചെമ്പനോട വില്ലേജ് ഓഫീസില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തെത്തുടര്‍ന്ന് വില്ലേജ് ഓഫീസറെയും വില്ലേജ് അസിസ്റ്റന്റിനെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. കൈവശഭൂമിക്ക് നികുതി സ്വീകരിക്കാന്‍ വില്ലേജ് അധികൃതര്‍ തയ്യാറാകാത്തതിനെത്തുടര്‍ന്നായിരുന്നു കര്‍ഷകനായ ജോയി ആത്മഹത്യ ചെയ്തത്. ജോയിയുടെ ഭൂരേഖകളില്‍ ചില തിരുത്തലുകള്‍ നടന്നെന്ന വിവരം പുറത്തുവന്നതോടെയാണ് വിജിലന്‍സിന്റെ പരിശോധന.

കോഴിക്കോട് വിജിലന്‍സ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. വില്ലേജ് ഓഫീസില്‍ ഇന്ന് കരമടയ്ക്കാന്‍ എത്തിയ ബന്ധുക്കളാണ് രേഖകളില്‍ തിരുത്തല്‍ നടന്നതായി കണ്ടെത്തിയത്. ഇതോടെ രേഖകളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചു. വിശദമായ പരിശോധനയ്ക്കായി റവന്യൂ സെക്രട്ടറി പി.എച്ച്.കുര്യന്‍ നാളെ ചെമ്പനോട വില്ലേജ് ഓഫീസില്‍ എത്തും.

സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്നാണ് കളക്ടര്‍ നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട്. ഉദ്യോഗസ്ഥര്‍ നടപടിക്രമങ്ങളില്‍ അനാവശ്യമായ കാലതാമസം വരുത്തിയെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വിശദമായ അന്വേഷണത്തിനായി ഡെപ്യൂട്ടി കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. രണ്ടാഴ്ച്ചയ്ക്കകം അന്തിമ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും.