വി.കെ.ഇബ്രാഹിം കുഞ്ഞിനെ ആശുപത്രിയില്‍ നിന്ന് മാറ്റാനാവില്ല; കസ്റ്റഡി അപേക്ഷ പിന്‍വലിച്ച് കസ്റ്റംസ്

പാലാരിവട്ടം പാലം അഴിമതിക്കേസില് റിമാന്ഡില് കഴിയുന്ന മുന് മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞിനെ ആശുപത്രിയില് നിന്ന് മാറ്റാനാവില്ല.
 | 
വി.കെ.ഇബ്രാഹിം കുഞ്ഞിനെ ആശുപത്രിയില്‍ നിന്ന് മാറ്റാനാവില്ല; കസ്റ്റഡി അപേക്ഷ പിന്‍വലിച്ച് കസ്റ്റംസ്

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മുന്‍ മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞിനെ ആശുപത്രിയില്‍ നിന്ന് മാറ്റാനാവില്ല. ഇതോടെ വിജിലന്‍സ് കസ്റ്റഡി അപേക്ഷ പിന്‍വലിച്ചു. പിന്നാലെ ആശുപത്രിയില്‍ ചോദ്യം ചെയ്യാന്‍ അവസരം വേണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ വിജിലന്‍സ് അപേക്ഷ നല്‍കിയിട്ടുണ്ട്.

ഇബ്രാഹിം കുഞ്ഞ് ക്യാന്‍സര്‍ ബാധിതനാണെന്നും ആരോഗ്യനില ഗുരുതരമാണെന്നും മെഡിക്കല്‍ ബോര്‍ഡ് ഇന്നലെ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കസ്റ്റഡിയില്‍ വിട്ടു നല്‍കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ഇബ്രാഹിം കുഞ്ഞിനെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റണമെന്നും വിജിലന്‍സ് ആവശ്യപ്പെട്ടിരുന്നു.

വിദഗ്ദ്ധ ഡോക്ടര്‍മാരുടെയും ഡിഎംഒയുടെയും തീരുമാനം അനുസരിച്ച് ഇക്കാര്യം പരിഗണിക്കാമെന്നാണ് കോടതി വ്യക്തമാക്കിയത്. അസ്ഥികളെയും മജ്ജയെയും ബാധിക്കുന്ന മള്‍ട്ടിപ്പിള്‍ മൈലോമ എന്ന ഗുരുതര അര്‍ബുദമാണ് ഇബ്രാഹിം കുഞ്ഞിനെ ബാധിച്ചിരിക്കുന്നത്.