ഭാഗ്യലക്ഷ്മിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കക്ഷിചേര്‍ക്കണമെന്ന് വിജയ് പി. നായര്‍

ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും നല്കിയ മുന്കൂര് ജാമ്യാപേക്ഷയില് കക്ഷിചേര്ക്കണമെന്ന ആവശ്യവുമായി അശ്ലീല യൂട്യൂബര് വിജയ് പി.നായര്
 | 
ഭാഗ്യലക്ഷ്മിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കക്ഷിചേര്‍ക്കണമെന്ന് വിജയ് പി. നായര്‍

കൊച്ചി: ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കക്ഷിചേര്‍ക്കണമെന്ന ആവശ്യവുമായി അശ്ലീല യൂട്യൂബര്‍ വിജയ് പി.നായര്‍. ഹൈക്കോടതിയെയാണ് വിജയ് പി. നായര്‍ ഈ ആവശ്യവുമായി സമീപിച്ചിരിക്കുന്നത്. ജാമ്യാപേക്ഷയില്‍ തീര്‍പ്പിന് തന്റെ വാദം കൂടി കേള്‍ക്കണമെന്നാണ് ഇയാളുടെ ആവശ്യം.

ഹര്‍ജിയില്‍ വെള്ളിയാഴ്ച കോടതി വിധി പ്രഖ്യാപിക്കാനിരിക്കെയാണ് ഈ നീക്കവുമായി വിജയ് പി.നായര്‍ എത്തിയിരിക്കുന്നത്. താന്‍ ഫോണും ലാപ്‌ടോപ്പും സ്വമേധയാ കൈമാറിയിട്ടില്ലെന്നും ജാമ്യഹര്‍ജിയിലെ അത്തരം അവകാശവാദം തെറ്റാണെന്നുമാണ് ഇയാള്‍ പറയുന്നത്. താന്‍ പറഞ്ഞത് അനുസരിച്ചാണ് അവര്‍ വന്നതെന്നതും തെറ്റാണ്. ഭാഗ്യലക്ഷമിയും സംഘവും തന്റെ താമസസ്ഥലത്തെത്തി കയ്യേറ്റം ചെയ്യുകയായിരുന്നു.

കയ്യേറ്റം ചിത്രീകരിച്ച ഫോണ്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്നും അവരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നുമാണ് വിജയ് ആവശ്യപ്പെടുന്നത്.