അമല പോള്‍-എ.എല്‍. വിജയ് വിവാഹമോചന വാര്‍ത്ത സ്ഥിരീകരിച്ച് വിജയ് യുടെ പിതാവ് എ.എല്‍. അളഗപ്പന്‍; അമല അനുസരിക്കാത്തവളെന്നും ആരോപണം

അമല പോളും ഭര്ത്താവ് എ.എല്. വിജയും വിവാഹമോചിതരാകുന്നുവെന്ന വാര്ത്ത സ്ഥിരീകരിച്ച് വിജയ് യുടെ പിതാവും നടനും നിര്മാതാവുമായ എ.എല്. അളഗപ്പന്. തമിഴ് ടിവി ചാനലായ സത്യം ടിവിക്ക് നല്കിയ ടെലഫോണ് അഭിമുഖത്തിലാണ് അളഗപ്പന് ഇത് സ്ഥിരീകരിച്ചത്. അമല അഭിനയരംഗത്തു തുടരുന്നതും പുതിയ ചിത്രങ്ങള്ക്ക് കരാര് ഒപ്പിടുന്നതുമാണ് പ്രശ്നങ്ങള്ക്ക് കാരണമെന്ന് അളഗപ്പന് പറഞ്ഞു.
 | 

അമല പോള്‍-എ.എല്‍. വിജയ് വിവാഹമോചന വാര്‍ത്ത സ്ഥിരീകരിച്ച് വിജയ് യുടെ പിതാവ് എ.എല്‍. അളഗപ്പന്‍; അമല അനുസരിക്കാത്തവളെന്നും ആരോപണം

ചെന്നൈ: അമല പോളും ഭര്‍ത്താവ് എ.എല്‍. വിജയും വിവാഹമോചിതരാകുന്നുവെന്ന വാര്‍ത്ത സ്ഥിരീകരിച്ച് വിജയ് യുടെ പിതാവും നടനും നിര്‍മാതാവുമായ എ.എല്‍. അളഗപ്പന്‍. തമിഴ് ടിവി ചാനലായ സത്യം ടിവിക്ക് നല്‍കിയ ടെലഫോണ്‍ അഭിമുഖത്തിലാണ് അളഗപ്പന്‍ ഇത് സ്ഥിരീകരിച്ചത്. അമല അഭിനയരംഗത്തു തുടരുന്നതും പുതിയ ചിത്രങ്ങള്‍ക്ക് കരാര്‍ ഒപ്പിടുന്നതുമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് അളഗപ്പന്‍ പറഞ്ഞു.

ഈ  വിഷയത്തില്‍ ദമ്പതികള്‍ തമ്മില്‍ വഴ്ക്കുണ്ടാകുകയും പിന്നീട് അഭിനയം ഉപേക്ഷിക്കാന്‍ അമല തീരുമാനമെടുക്കുകയും ചെയ്തതാണ്. അതിനു ശേഷവും ചിത്രങ്ങള്‍ ചെയ്തതും പുതിയ ചിത്രങ്ങള്‍ക്കുവേണ്ടി കരാര്‍ ഒപ്പിട്ടതും വിജയ്ക്കും തങ്ങള്‍ക്കും അംഗീകരിക്കാന്‍ കഴിഞ്ഞില്ലെന്നും അളഗപ്പന്‍ ചാനലിനോടു പറഞ്ഞു.

പ്രശ്‌നങ്ങള്‍ അമലയുടെ കുടുംബവുമായി തങ്ങള്‍ സംസാരിച്ചെങ്കിലും അമല അതു കേള്‍ക്കാന്‍ തയ്യാറാകുന്നില്ല. അമലയും വിജയും ഇക്കാര്യത്തില്‍ എന്താണ് സംസാരിച്ചതെന്ന് അറിയില്ല. തങ്ങള്‍ക്ക് മകനാണ് പ്രധാനം. അറിഞ്ഞ വാര്‍ത്ത നൂറു ശതമാനം സത്യമാണെന്നും നിയമപരമായ കാര്യങ്ങളുമായി മുന്നോട്ടു പോകുമെന്നും അളഗപ്പന്‍ വ്യക്തമാക്കി.

വിവാഹമോചന വാര്‍ത്തയില്‍ അമലയും വിജയും ഇതേ വരെ സ്ഥിരീകരണം നടത്തിയിട്ടില്ല. വിജയ് ഇക്കാര്യത്തില്‍ പ്രതികരിച്ചെങ്കിലും മാതാപിതാക്കളുടെ തീരുമാനവുമായി മുന്നോട്ടു പോകുമെന്നായിരുന്നു അറിയിച്ചത്.

വീഡിയോ കാണാം