തമിഴ് താരം വിജയ്‌യുടെ പിതാവിന് വഴുതി വീണ് ഗുരുതര പരിക്ക്; പരിക്കേറ്റത് കുമരകത്തെ റിസോര്‍ട്ടില്‍ വെച്ച്

തമിഴ് സൂപ്പര് താരം വിജയ്യുടെ പിതാവും തമിഴ് ചലച്ചിത്ര് സംവിധായകനുമായ എസ്.എ. ചന്ദ്രശേഖറിന് വഴുതി വീണ് ഗുരുതരമായി പരിക്കേറ്റു. നട്ടെല്ലിനും കാലിനുമാണ് പരിക്ക്. കുമരകത്തെ റിസോര്ട്ടില് കാല് വഴുതി വീഴുകയായിരുന്നു. ഇദ്ദേഹത്തെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചു.
 | 

തമിഴ് താരം വിജയ്‌യുടെ പിതാവിന് വഴുതി വീണ് ഗുരുതര പരിക്ക്; പരിക്കേറ്റത് കുമരകത്തെ റിസോര്‍ട്ടില്‍ വെച്ച്

കോട്ടയം: തമിഴ് സൂപ്പര്‍ താരം വിജയ്‌യുടെ പിതാവും തമിഴ് ചലച്ചിത്ര സംവിധായകനുമായ എസ്.എ. ചന്ദ്രശേഖറിന് വഴുതി വീണ് ഗുരുതരമായി പരിക്കേറ്റു. നട്ടെല്ലിനും കാലിനുമാണ് പരിക്ക്. കുമരകത്തെ റിസോര്‍ട്ടില്‍ കാല്‍ വഴുതി വീഴുകയായിരുന്നു. ഇദ്ദേഹത്തെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മൂന്നു ദിവസം മുമ്പാണ് സുഹൃത്തുക്കള്‍ക്കൊപ്പം ചന്ദ്രശേഖര്‍ കുമരകത്തെത്തിയത്. റിസോര്‍ട്ടിന്‍ഖെ കുളിമുറിയില്‍ കാല്‍ തെന്നി വീണാണ് ഇദ്ദേഹത്തിന് പരിക്കേറ്റത്. ഇദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.