ആരോപണം വിജിലൻസ് പരിശോധിക്കട്ടെയെന്ന് മന്ത്രി കെ. ബാബു; അന്വേഷണം സ്വാഭാവികമെന്ന് ചെന്നിത്തല

ബാർ കോഴക്കേസിൽ തന്നെക്കുറിച്ചുള്ള ആരോപണം വിജിലൻസ് പരിശോധിക്കട്ടെയെന്ന് എക്സൈസ് വകുപ്പ് മന്ത്രി കെ. ബാബു. ബിജു രമേശിന്റെ തലയാണ് ശരിക്കും പരിശോധിക്കേണ്ടത്. കേസ് രജിസ്റ്റർ ചെയ്താൽ രാജി എന്ന് പറഞ്ഞിട്ടില്ല. ഗൗരവമേറിയ കണ്ടെത്തലുകൾ ഉണ്ടെങ്കിൽ രാജി വയ്ക്കാം. ബാർ കോഴ വിഷയത്തിൽ കോൺഗ്രസ് ഒറ്റക്കെട്ടാണെന്നും ബാബു പറഞ്ഞു.
 | 

 ആരോപണം വിജിലൻസ് പരിശോധിക്കട്ടെയെന്ന് മന്ത്രി കെ. ബാബു; അന്വേഷണം സ്വാഭാവികമെന്ന് ചെന്നിത്തല

തിരുവനന്തപുരം: ബാർ കോഴക്കേസിൽ തന്നെക്കുറിച്ചുള്ള ആരോപണം വിജിലൻസ് പരിശോധിക്കട്ടെയെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി കെ. ബാബു. ബിജു രമേശിന്റെ തലയാണ് ശരിക്കും പരിശോധിക്കേണ്ടത്. കേസ് രജിസ്റ്റർ ചെയ്താൽ രാജി എന്ന് പറഞ്ഞിട്ടില്ല. ഗൗരവമേറിയ കണ്ടെത്തലുകൾ ഉണ്ടെങ്കിൽ രാജി വയ്ക്കാം. ബാർ കോഴ വിഷയത്തിൽ കോൺഗ്രസ് ഒറ്റക്കെട്ടാണെന്നും ബാബു പറഞ്ഞു.

ബാബുവിനെതിരേ അന്വേഷണം സ്വാഭാവികമാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. രഹസ്യമൊഴിയിൽ വെളിപ്പെടുത്തൽ ഉണ്ടായാൽ അന്വേഷണം സ്വാഭാവികമാണ്. എന്നാൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യുന്നത് പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ മാത്രമാണെന്നും ചെന്നിത്തല പറഞ്ഞു.