ഉപരോധത്തിനിടെ ആത്മഹത്യാശ്രമം; വില്ലേജ് ഓഫീസര്‍ ആശുപത്രിയില്‍

ഉപരോധ സമരത്തിനിടയില് ആത്മഹത്യക്ക് ശ്രമിച്ച വില്ലേജ് ഓഫീസര് ആശുപത്രിയില്.
 | 
ഉപരോധത്തിനിടെ ആത്മഹത്യാശ്രമം; വില്ലേജ് ഓഫീസര്‍ ആശുപത്രിയില്‍

തൃശൂര്‍: ഉപരോധ സമരത്തിനിടയില്‍ ആത്മഹത്യക്ക് ശ്രമിച്ച വില്ലേജ് ഓഫീസര്‍ ആശുപത്രിയില്‍. കൈ ഞരമ്പ് മുറിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്. തൃശൂര്‍ പുത്തൂര്‍ വില്ലേജ് ഓഫീസിലാണ് സംഭവം. വില്ലേജ് ഓഫീസറെ തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റും സംഘവുമാണ് ഇദ്ദേഹത്തെ ഘെരാവോ ചെയ്തത്.

ലൈഫ് മിഷന്‍ പദ്ധതിയിലേക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് വില്ലേജ് ഓഫീസര്‍ വൈകിപ്പിക്കുന്നു എന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു വില്ലേജ് ഓഫീസിന് മുന്നില്‍ ഇന്ന് രാവിലെ മുതല്‍ കുത്തിയിരിപ്പ് സമരം തുടങ്ങിയത്.

ഇതിനിടെയാണ് വില്ലേജ് ഓഫീസര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കൈ ഞരമ്പ് മുറിച്ച ഇദ്ദേഹത്തെ സഹപ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.