വിമാനം സൗജന്യമായി കാണാം; ക്രിസ്തുമസ് സമ്മാനവുമായി പ്രിഥ്വിരാജ്

പ്രേക്ഷകര്ക്ക് ക്രിസ്തുമസ് സമ്മാനവുമായി പ്രിഥ്വിരാജ്. ഏറ്റവും പുതിയ ചിത്രമായ വിമാനം ക്രിസ്തുമസ് ദിവസം സൗജന്യമായി കാണാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. കേരളത്തിലെ എല്ലാ തീയേറ്ററുകളിലും ഇതിനുള്ള അവസരമൊരുക്കും. ഫസ്റ്റ് ഷോയും സെക്കന്ഡ് ഷോയും ഒഴികെയുള്ളവയാണ് സൗജന്യമായി കാണാന് അവസരമുള്ളത്.
 | 

വിമാനം സൗജന്യമായി കാണാം; ക്രിസ്തുമസ് സമ്മാനവുമായി പ്രിഥ്വിരാജ്

പ്രേക്ഷകര്‍ക്ക് ക്രിസ്തുമസ് സമ്മാനവുമായി പ്രിഥ്വിരാജ്. ഏറ്റവും പുതിയ ചിത്രമായ വിമാനം ക്രിസ്തുമസ് ദിവസം സൗജന്യമായി കാണാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. കേരളത്തിലെ എല്ലാ തീയേറ്ററുകളിലും ഇതിനുള്ള അവസരമൊരുക്കും. ഫസ്റ്റ് ഷോയും സെക്കന്‍ഡ് ഷോയും ഒഴികെയുള്ളവയാണ് സൗജന്യമായി കാണാന്‍ അവസരമുള്ളത്.

25ന് ഫസ്റ്റ്, സെക്കന്‍ഡ് ഷോകളില്‍ ലഭിക്കുന്ന പണം സിനിമയിലെ കഥയ്ക്ക് പ്രചോദനമായ സജിക്ക് നല്‍കും. സജിക്ക് വേണ്ടി എന്ത് ചെയ്യണമെന്ന ആലോചനയിലാണ് ഇങ്ങനെ ഒരു ആശയം ഉരുത്തിരിഞ്ഞത്. സംവിധായകന്‍ പ്രദീപ് എം. നായര്‍, നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍, പ്രിഥ്വിരാജ് എന്നിവര്‍ ചേര്‍ന്നാണ് ഈ തീരുമാനം എടുത്തത്. മലയാള സിനിമാ ചരിത്രത്തില്‍ ആദ്യമായായിരിക്കും ഇങ്ങനെയൊരു തീരുമാനമെന്നും പ്രിഥ്വിരാജ് ഫേസ്ബുക്ക് ലൈവില്‍ വിശദീകരിച്ചു.

വീഡിയോ കാണാം

Posted by Prithviraj Sukumaran on Saturday, December 23, 2017