ചാനല്‍ പോര് സോഷ്യല്‍ മീഡിയയിലും; ബ്രിട്ടാസിനെതിരെയുള്ള ട്വീറ്റ് റീട്വീറ്റ് ചെയ്ത് വിനു വി. ജോണ്‍

കൈരളി ന്യൂസ് എഡിറ്ററും അവതാരകനുമായ ജോണ് ബ്രിട്ടാസിനെതിരെയുള്ള ട്വീറ്റ് ഏഷ്യാനെറ്റ് അവതാരകന് വിനു വി. ജോണ് റീട്വീറ്റ് ചെയ്തു.
 | 
ചാനല്‍ പോര് സോഷ്യല്‍ മീഡിയയിലും; ബ്രിട്ടാസിനെതിരെയുള്ള ട്വീറ്റ് റീട്വീറ്റ് ചെയ്ത് വിനു വി. ജോണ്‍

സിപിഎമ്മിന്റെ ഏഷ്യാനെറ്റ് ബഹിഷ്‌കരണച്ചിന് ശേഷം ആരംഭിച്ച ചാനല്‍ പോര് സോഷ്യല്‍ മീഡിയയിലേക്കും. കൈരളി ന്യൂസ് എഡിറ്ററും അവതാരകനുമായ ജോണ്‍ ബ്രിട്ടാസിനെതിരെയുള്ള ട്വീറ്റ് ഏഷ്യാനെറ്റ് അവതാരകന്‍ വിനു വി. ജോണ്‍ റീട്വീറ്റ് ചെയ്തു. മാധ്യമപ്രവര്‍ത്തകന്‍ റെജിമോന്‍ കുട്ടപ്പന്റെ ട്വീറ്റാണ് വിനു റീട്വീറ്റ് ചെയ്തത്.

ബ്രിട്ടാസ് ന്യൂസ് ആന്‍ഡ് വ്യൂസ് എന്ന പേരില്‍ ജേണലിസം ക്ലാസ് എടുക്കുന്നുണ്ട് കൈരളി ടിവിയില്‍. സൗജന്യം ആണ്. മിസ്സായാല്‍ വിഷമിക്കേണ്ട. ഇപ്പോള്‍ എന്നും ഉണ്ട്. അത് കൊണ്ട് നാളെയും പ്രതീക്ഷിക്കാം. വാചാലന്‍ ആണ് ബ്രിട്ടാസ്. മരട് ഫ്‌ലാറ്റ് പൊളിച്ചപ്പോള്‍ ഉണ്ടായിരുന്ന മൗനം ഇല്ല എന്നാണ് ട്വീറ്റ്.

സ്വര്‍ണ്ണക്കടത്ത് ഉള്‍പ്പെടെ സര്‍ക്കാരിനെതിരെ ഉയര്‍ന്ന വിവാദങ്ങളില്‍ കൈരളിക്ക് കാര്യക്ഷമമായി പ്രതിരോധിക്കാന്‍ സാധിച്ചില്ലെന്ന് സിപിഎം സെക്രട്ടറിയേറ്റില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ ബ്രിട്ടാസ് ചാനലിലെ ചര്‍ച്ചാ പരിപാടി അവതരിപ്പിക്കാന്‍ ആരംഭിച്ചിരുന്നു. ഇതോടെ ബാര്‍ക് റേറ്റിംഗിലും ചാനലിന് മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നു.