കലാക്ഷേത്ര മാതൃകയില്‍ വിപഞ്ചിക സ്‌കൂള്‍ ഓഫ് ഡാന്‍സ് കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു

കലാക്ഷേത്ര മാതൃകയില് വിപഞ്ചിക സ്കൂള് ഓഫ് ആര്ട്സ് കൊച്ചിയില് പ്രവര്ത്തനമാരംഭിക്കുന്നു. ഭരനാട്യത്തെക്കുറിച്ച് കൂടുതല് അവബോധം പകരുകയും പരിശീലിപ്പിക്കുകയുമാണ് വിപഞ്ചിക സ്കൂള് ഓഫ് ഡാന്സ് ലക്ഷ്യം വയ്ക്കുന്നത്. വര്ഷം മുഴുവന് നീളുന്ന ശാസ്ത്രീയ നൃത്ത പഠനത്തിലൂടെ ഭാരതത്തിന്റെ നൃത്ത പാരമ്പര്യത്തെ എല്ലാവരിലേക്കും എത്തിക്കുകയെന്നതാണ് മറ്റൊരു ലക്ഷ്യം. ഇന്ത്യന് ക്ലാസിക്കല് കലാരൂപങ്ങളെയും കലാപാര്യമ്പര്യത്തെയും സംസ്കാരത്തെയും പരിചയപ്പെടുത്തുകയും അറിവ് പകരുകയുമാണ് പരിശീലന പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.
 | 
കലാക്ഷേത്ര മാതൃകയില്‍ വിപഞ്ചിക സ്‌കൂള്‍ ഓഫ് ഡാന്‍സ് കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു

കൊച്ചി: കലാക്ഷേത്ര മാതൃകയില്‍ വിപഞ്ചിക സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. ഭരനാട്യത്തെക്കുറിച്ച് കൂടുതല്‍ അവബോധം പകരുകയും പരിശീലിപ്പിക്കുകയുമാണ് വിപഞ്ചിക സ്‌കൂള്‍ ഓഫ് ഡാന്‍സ് ലക്ഷ്യം വയ്ക്കുന്നത്. വര്‍ഷം മുഴുവന്‍ നീളുന്ന ശാസ്ത്രീയ നൃത്ത പഠനത്തിലൂടെ ഭാരതത്തിന്റെ നൃത്ത പാരമ്പര്യത്തെ എല്ലാവരിലേക്കും എത്തിക്കുകയെന്നതാണ് മറ്റൊരു ലക്ഷ്യം. ഇന്ത്യന്‍ ക്ലാസിക്കല്‍ കലാരൂപങ്ങളെയും കലാപാര്യമ്പര്യത്തെയും സംസ്‌കാരത്തെയും പരിചയപ്പെടുത്തുകയും അറിവ് പകരുകയുമാണ് പരിശീലന പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.

ജീവിത പരിവര്‍ത്തനം നൃത്തത്തിലൂടെ എന്നതാണ് വിപഞ്ചിക സ്‌കൂള്‍ ഓഫ് ഡാന്‍സിന്റെ മുദ്രാവാക്യങ്ങളിലൊന്ന്. പ്രാക്ടിക്കല്‍, തിയറി ക്ലാസുകള്‍ ഉള്‍ക്കൊള്ളിച്ച പഠനരീതിയിലൂടെ പരിശീലിക്കുന്നവര്‍ക്കുള്ളിലെ കലാപ്രതിഭയെയും കലാ അധ്യാപകരെയും കണ്ടെത്തുകയെന്നതും വിപഞ്ചികയുടെ ഉദ്ദേശ്യലക്ഷ്യമാണ്.

ചെന്നൈ കലാ ക്ഷേത്രയിലെ ശ്രീമതി. രുഗ്മിണി ദേവി അരുണ്ഡലെയാണ് കലാക്ഷേത്ര ബനി എന്ന നവീകരിച്ച നൃത്തരൂപം ആവിഷ്‌കരിച്ചത്. തികഞ്ഞ അച്ചടക്കം നിറഞ്ഞതും ഉല്‍കൃഷ്ടവുമായ നൃത്തമാണ് കലാക്ഷേത്ര ബനി വിഭാവനം ചെയ്യുന്നത്.

ചെന്നൈ കലാക്ഷേത്രയില്‍ നിന്ന് ഭരതനാട്യത്തില്‍ ബിരുദാനന്തര ബിരുദ പഠനം പൂര്‍ത്തിയാക്കിയ കലാകാരനും കേന്ദ്ര സംഗീത നാടക അക്കാദമിയിലെ കലാകാരനുമായ അരുണ്‍ ശങ്കറും ശാസ്ത്രീയ നൃത്തത്തിലും സിനിമാറ്റിക് ഡാന്‍സ് മേഖലയിലും പ്രൊഫഷണല്‍ പരിശീലനം ലഭിച്ച നര്‍ത്തകിയും 2009ല്‍ മികച്ച അഭിനേത്രിക്കുള്ള അവാര്‍ഡ് നേടിയ കൃഷ്ണപ്രഭയുമാണ് വിപഞ്ചികയെന്ന സംരഭത്തിന് പിന്നില്‍.

അരുണ്‍ ശങ്കര്‍

സാംസ്‌കാരിക മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ചെന്നൈ കലാക്ഷേത്രയില്‍ നിന്ന് ഭരതനാട്യത്തില്‍ ബിരുദാനന്തര ബിരുദ പഠനം പൂര്‍ത്തിയാക്കിയ കലാകാരന്‍. കലാക്ഷേത്രയില്‍ അന്തര്‍ദേശീയ പരിചയവുമായി നൃത്താധ്യാപകനായിരുന്നു. കേന്ദ്ര സംഗീത നാടക അക്കാദമിയിലെ കലാകാരന്‍. രാജ്യത്തെ പ്രതിനിധീകരിച്ച് നിരവധി അന്താരാഷ്ട്ര വേദികളില്‍ പങ്കെത്തിട്ടുണ്ട്. 2007ല്‍ മദ്രാസ് മ്യൂസിക് അക്കാദമിയുടെ മികച്ച നര്‍ത്തകനുള്ള പുരസ്‌കാരം സ്വന്തമാക്കി.

കൃഷ്ണപ്രഭ

നിരവധി മലയാളം സിനിമകളിലൂടെ പരിചിതയായ ഇന്ത്യന്‍ ചലച്ചിത്ര നടി. ശാസ്ത്രീയ നൃത്തത്തിലും സിനിമാറ്റിക് ഡാന്‍സ് മേഖലയിലും പ്രൊഫഷണല്‍ പരിശീലനം ലഭിച്ച നര്‍ത്തകി. 2008ല്‍ പുറത്തിറങ്ങിയ ബി ഉണ്ണികൃഷ്ണന്റെ മാടമ്പി എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്തേയ്ക്ക്. സത്യന്‍ അന്തിക്കാട്, ജോഷി, ജീതു ജോസഫ്, രഞ്ജിത് തുടങ്ങിയ പ്രമുഖ സംവിധായകന്മാരുടെ ചിത്രങ്ങളില്‍ ഇതിനകം അഭിനയിച്ചു. നിരവധി സിനിമകളില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സാംസ്‌കാരിക, സിനിമാ മേളകളിലും സജീവ സാന്നിധ്യം. 2009ല്‍ മികച്ച അഭിനേത്രിക്കുള്ള ജേസി ഡാനിയേല്‍ പുരസ്‌കാരം നേടി. നൃത്തത്തോട് തീക്ഷ്ണമായ അഭിനിവേശത്തോടെ കലാക്ഷേത്ര രീതിയിലുള്ള നൃത്തം നിരന്തരമായി പരിശീലിക്കുന്നു.