‘ധര്‍മ്മ സമരം’ പാണന്മാര്‍ പാടി നടക്കുമെന്ന് രാഹുല്‍ ഈശ്വര്‍; വേറെ പണിയുണ്ടെന്ന് മറുപടി; പോസ്റ്റ് വായിക്കാം

ജാതീയമായ വേര്തിരിവ് വ്യക്തമാക്കുന്ന രീതിയില് തന്ത്രി കുടുംബാംഗം രാഹുല് ഈശ്വര് എഴുതിയ പോസ്റ്റിന് യുവാവ് എഴുതിയ മറുപടി സോഷ്യല് മീഡിയയില് വൈറലാകുന്നു. ശബരിമലയിലെ 'ധര്മ്മസമര'ത്തിന്റെ വിജയഗാഥ പാണന്മാര് പാടി നടക്കുമെന്നായിരുന്നു രാഹുലിന്റെ ഫെയിസ്ബുക്ക് പോസ്റ്റ്. ഇതിന് മറുപടിയായി തങ്ങളുടെ സമുദായത്തിന് നമ്പൂതിരിമാരുടെ വീരകഥകള് പറഞ്ഞു നടക്കാന് സമയമില്ലെന്നും മറ്റു ജോലികള് ഉണ്ടെന്നും യുവാവ് മറുപടി പറഞ്ഞു.
 | 

‘ധര്‍മ്മ സമരം’ പാണന്മാര്‍ പാടി നടക്കുമെന്ന് രാഹുല്‍ ഈശ്വര്‍; വേറെ പണിയുണ്ടെന്ന് മറുപടി; പോസ്റ്റ് വായിക്കാം

കൊച്ചി: ജാതീയമായ വേര്‍തിരിവ് വ്യക്തമാക്കുന്ന രീതിയില്‍ തന്ത്രി കുടുംബാംഗം രാഹുല്‍ ഈശ്വര്‍ എഴുതിയ പോസ്റ്റിന് യുവാവ് എഴുതിയ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ശബരിമലയിലെ ‘ധര്‍മ്മസമര’ത്തിന്റെ വിജയഗാഥ പാണന്മാര്‍ പാടി നടക്കുമെന്നായിരുന്നു രാഹുലിന്റെ ഫെയിസ്ബുക്ക് പോസ്റ്റ്. ഇതിന് മറുപടിയായി തങ്ങളുടെ സമുദായത്തിന് നമ്പൂതിരിമാരുടെ വീരകഥകള്‍ പറഞ്ഞു നടക്കാന്‍ സമയമില്ലെന്നും മറ്റു ജോലികള്‍ ഉണ്ടെന്നും യുവാവ് മറുപടി പറഞ്ഞു.

ശബരിമലയിലേക്ക് ഒരു ‘മഹിഷി’യും അതിക്രമിച്ച് കടക്കാന്‍ അനുവദിക്കില്ലെന്നും ധര്‍മ്മയുദ്ധം ജയിച്ചേ തിരിച്ചുവരൂ എന്നുമാണ് രാഹുല്‍ ഈശ്വര്‍ എഴുതിയത്. ‘വരാന്‍പോകുന്ന ഒരുപാട് തലമുറകള്‍ ഈ ധര്‍മ്മയുദ്ധത്തെക്കുറിച്ച് പറയും, വരുംകാല നമ്മുടെ പാണ സഹോദരങ്ങള്‍ ഈ വിജയം പാടി പുകഴ്ത്തും.’ എന്നായിരുന്നു രാഹുലിന്റെ കുറിപ്പ്. ഇതിന് ഇക്വീഡിയം റിസര്‍ച്ച് എന്ന അന്താരാഷ്ട്ര ഗവേഷക സ്ഥാപനത്തില്‍ സീനിയര്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ആയി പ്രവര്‍ത്തിക്കുന്ന റജിമോന്‍ കുട്ടപ്പനാണ് മറുപടി എഴുതിയത്.

നമ്പൂതിരി സഹോദരാ നീയും നിന്റെ വീട്ടുകാരും നിന്റെ സമുദായവും പാടി നടന്നാല്‍ മതി നിന്റെ സമരവീര കഥകള്‍. എനിക്കും എന്റെ പിള്ളേര്‍ക്കും എന്റെ സമുദായത്തിനും വേറെ പണിയുണ്ട്. ഞാന്‍ ലണ്ടന്‍ ആസ്ഥാനം ആയിട്ടുള്ള ഗവേഷക സ്ഥാപനത്തിന്റെ ഭാഗമായി ലോക തൊഴിലാളി സംഘടനകള്‍ ഐക്യരാഷ്ട്ര സഭ എന്നിവര്‍ക്ക് വേണ്ടി തൊഴിലാളി അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പ്രവര്‍ത്തിക്കുന്നു. ജാതി മതം നോക്കാതെ പ്രവര്‍ത്തിക്കുന്നു. ഒപ്പം റോയിട്ടേഴ്സ് റിപ്പോര്‍ട്ടറും ആണ്. അതിനിടയില്‍ എവിടെ സമയം. എന്റെ മക്കള്‍ പ്രൈമറി സ്‌കൂളിലാണ്. സോളാര്‍ സിസ്റ്റം/ ഹ്യൂമന്‍ ബോഡി പഠിക്കുന്നു. തിരക്കാണ് നമ്പൂതിരി സഹോദരാ. നിന്റെ വീട്ടില്‍ ആരെങ്കിലും ഉണ്ടെങ്കില്‍ പാട്ട് എഴുതി കൊടുത്തു പാടിക്ക്. എന്നായിരുന്നു റെജിമോന്‍ കുട്ടപ്പന്റെ മറുപടി.

നമ്പൂതിരി സഹോദര നീയും നിന്റെ വീട്ടുകാരും നിന്റെ സമുദായവും പാടി നടന്നാൽ മതി നിന്റെ സമരവീര കഥകൾ. എനിക്കും എന്റെ…

Posted by Rejimon Kuttappan on Saturday, October 13, 2018