വൈറല്‍ തെരുവു ഗായകന്‍ മുഹമ്മദ് ഗസ്‌നിയുടെ മൈക്കും സ്പീക്കറും സാമൂഹ്യവിരുദ്ധര്‍ കൊള്ളയടിച്ചു

സോഷ്യല് മീഡിയയില് വൈറലായ തെരുവു ഗായകന് മുഹമ്മദ് ഗസ്നിയുടെ മൈക്ക് സാമൂഹ്യവിരുദ്ധര് കൊള്ളയടിച്ചു
 | 
വൈറല്‍ തെരുവു ഗായകന്‍ മുഹമ്മദ് ഗസ്‌നിയുടെ മൈക്കും സ്പീക്കറും സാമൂഹ്യവിരുദ്ധര്‍ കൊള്ളയടിച്ചു

തൊടുപുഴ: സോഷ്യല്‍ മീഡിയയില്‍ വൈറലായ തെരുവു ഗായകന്‍ മുഹമ്മദ് ഗസ്‌നിയുടെ മൈക്ക് സാമൂഹ്യവിരുദ്ധര്‍ കൊള്ളയടിച്ചു. തൊടുപുഴയില്‍ വെച്ച് ഞായറാഴിചയാണ് സംഭവം. തൊടുപുഴ മുനിസിപ്പല്‍ പാര്‍ക്കിന് സമീപത്തുള്ള വെയിറ്റിംഗ് ഷെഡില്‍ കിടന്നുറങ്ങുന്നതിനിടെയാണ് സ്പീക്കറും കോര്‍ഡ്‌ലെസ് മൈക്കും സ്പീക്കറും മോഷണം പോയതെന്ന് ഗസ്‌നി പറഞ്ഞു. മോഹന്‍ലാലിന്റെ നിര്‍ദേശ പ്രകാരം ആന്റണി പെരുമ്പാവൂര്‍ വാങ്ങി നല്‍കിയതായിരുന്നു മോഷണം പോയ സ്പീക്കര്‍ എന്നും ഗസ്‌നി പറഞ്ഞു.

തൊടുപുഴയില്‍ നിന്ന് മൂവാറ്റുപുഴയിലേക്ക് പോകാന്‍ ബസ് കാത്തിരിക്കുകയായിരുന്നു. ഞായറാഴ്ചയായതിനാല്‍ ബസ് കിട്ടിയില്ല. കാത്തിരുന്ന് വെയിറ്റിംഗ് ഷെഡില്‍ ഇരുന്ന് ഉറങ്ങിപ്പോയി. ഉണര്‍ന്നപ്പോള്‍ സ്പീക്കറും മൈക്കും ചാര്‍ജറും ഉള്‍പ്പെടെയുള്ളവ കാണാനില്ലായിരുന്നുവെന്ന് ഗസ്‌നി പറഞ്ഞു. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ഗസ്‌നിയുടെ വിഷമം കണ്ട തൊടുപുഴയിലെ ടാക്‌സി ഡ്രൈവര്‍മാര്‍ ഒരു സ്പീക്കര്‍ വാങ്ങി നല്‍കിയെങ്കിലും വാട്‌സ് കുറവായതിനാല്‍ അത് ഉപയോഗിക്കാന്‍ കഴിയില്ലെന്നും ഗസ്‌നി കൂട്ടിച്ചേര്‍ത്തു. വയനാട് സ്വദേശിയായ മുഹമ്മദ് ഗസ്‌നി തെരുവില്‍ പാട്ടുപാടിയാണ് ജീവിക്കുന്നത്. ഇദ്ദേഹം പാട്ടു പാടുന്ന നിരവധി വീഡിയോകള്‍ വൈറലാണ്. ഫ്‌ളവേഴ്‌സ് ടിവി പരിപാടിയിലും ഇദ്ദേഹം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

വീഡിയോ കാണാം

തൊടുപുഴയിൽ വച്ച് പാട്ടു പാടി ജീവിക്കുന്ന flowers tv താരമായ തെരുവു ഗായകൻ മുഹമ്മദ് ഗസ്നി കൊള്ളയടിക്കപ്പെട്ടു തൻ്റെ മൈക്ക് സഹിതം നഷ്ടമായി സാമൂഹ്യ വിരുദ്ധരും മദ്യപാനികളും കോറോണയുടെ മറവിൽ അഴിഞ്ഞാടുന്നു പ്രതികരിക്കുക

Posted by Manoj Kokkattu on Tuesday, September 29, 2020