കാവ്യ മാധവന്റെ വീട്ടിലെ സന്ദര്‍ശക രജിസ്റ്റര്‍ കാണാതായി

കാവ്യ മാധവന്റെ കൊച്ചിയിലുള്ള വീട്ടിലെ സന്ദര്ശക രജിസ്റ്റര് കാണാതായി. നടി ആക്രമണത്തിന് ഇരയായ ദിവസത്തിനു മുമ്പും ശേഷവുമുള്ള സന്ദര്ശക രജിസ്റ്ററുകളാണ് കാണാതായത്. ഇവ മനപഃപൂര്വം നശിപ്പിച്ചതാണോ എന്ന സംശയമുണ്ടെന്ന് പോലീസ് അറിയിച്ചു. എന്നാല് വെള്ളം വീണ് നശിച്ചതാണെന്നാണ് സെക്യൂരിറ്റി ജീവനക്കാര് അവകാശപ്പെടുന്നത്. ഇവ കാണാതായത് ദുരൂഹമാണെന്നും പോലീസ് പറയുന്നു. സംഭവത്തില് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
 | 

കാവ്യ മാധവന്റെ വീട്ടിലെ സന്ദര്‍ശക രജിസ്റ്റര്‍ കാണാതായി

കൊച്ചി: കാവ്യ മാധവന്റെ കൊച്ചിയിലുള്ള വീട്ടിലെ സന്ദര്‍ശക രജിസ്റ്റര്‍ കാണാതായി. നടി ആക്രമണത്തിന് ഇരയായ ദിവസത്തിനു മുമ്പും ശേഷവുമുള്ള സന്ദര്‍ശക രജിസ്റ്ററുകളാണ് കാണാതായത്. ഇവ മനപഃപൂര്‍വം നശിപ്പിച്ചതാണോ എന്ന സംശയമുണ്ടെന്ന് പോലീസ് അറിയിച്ചു. എന്നാല്‍ വെള്ളം വീണ് നശിച്ചതാണെന്നാണ് സെക്യൂരിറ്റി ജീവനക്കാര്‍ അവകാശപ്പെടുന്നത്. ഇവ കാണാതായത് ദുരൂഹമാണെന്നും പോലീസ് പറയുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കാവ്യയുടെ വീട്ടില്‍ പോയിട്ടുണ്ടെന്ന് നടിയെ ആക്രമിച്ച കേസില്‍ പിടിയിലായ പള്‍സര്‍ സുനി നേരത്തേ മൊഴി നല്‍കിയിരുന്നു. സന്ദര്‍ശക രജിസ്റ്ററില്‍ തന്റെ പേരും ഫോണ്‍ നമ്പറും എഴുതിയിട്ടുണ്ടായിരുന്നെന്നും സുനി പറഞ്ഞിരുന്നു. കാവ്യ മാധവനും സുനിയും തമ്മില്‍ ബന്ധമുണ്ടോ എന്ന് വ്യക്തമാക്കുന്ന നിര്‍ണ്ണായക തെളിവുകളാണ് ഈ രജിസ്റ്റര്‍.

അതേസമയം ദിലീപ് ബുധനാഴ്ച വീണ്ടും ജാമ്യത്തിനായി ഹൈക്കോടതിെ സമീപിക്കും. മൂന്നാമത്തെ തവണയാണ് ദിലീപ് ഹൈക്കോടതിയില്‍ ജാമ്യഹര്‍ജി സമര്‍പ്പിക്കുന്നത്. കേസ് അന്വേഷണത്തിന്റെ പ്രധാനഘട്ടം പൂര്‍ത്തിയാകുന്നതിനാല്‍ ജാമ്യം നല്‍കണമെന്നായിരിക്കും ഹര്‍ജിയില്‍ ദിലീപ് ആവശ്യപ്പെടുക.