മദ്യനയം വിജയിപ്പിക്കാൻ ശ്രീനാരായണീയർ മുന്നിട്ടിറങ്ങണമെന്ന് സുധീരൻ

സർക്കാർ പുതിയതായി കൊണ്ടുവരുന്ന മദ്യനയം വിജയിപ്പിക്കാൻ ശ്രീനാരായണീയർ മുന്നിട്ടിറങ്ങണമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരൻ. മദ്യനയം ഏതെങ്കിലും പാർട്ടിയുടേതല്ലെന്നും ജനങ്ങൾക്ക് വേണ്ടിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ സാമുദായിക രംഗത്തുള്ളവർ വാക്കുകൾ ഉപയോഗിക്കുമ്പോൾ മിതത്വം പാലിക്കണമെന്നും സുധീരൻ അഭിപ്രായപ്പെട്ടു.
 | 

കൊല്ലം: സർക്കാർ പുതിയതായി കൊണ്ടുവരുന്ന മദ്യനയം വിജയിപ്പിക്കാൻ ശ്രീനാരായണീയർ മുന്നിട്ടിറങ്ങണമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരൻ. മദ്യനയം ഏതെങ്കിലും പാർട്ടിയുടേതല്ലെന്നും ജനങ്ങൾക്ക് വേണ്ടിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ സാമുദായിക രംഗത്തുള്ളവർ വാക്കുകൾ ഉപയോഗിക്കുമ്പോൾ മിതത്വം പാലിക്കണമെന്നും സുധീരൻ അഭിപ്രായപ്പെട്ടു.

ശ്രീനായരായണ ഗുരു പറഞ്ഞ നയമാണ് തങ്ങൾ നടപ്പാക്കാൻ പോകുന്നത്. ഇത് വിജയിക്കണമെങ്കിൽ ജനങ്ങളുടെ സഹകരണം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മദ്യനയം നടപ്പാക്കുമ്പോൾ ഉണ്ടാകാവുന്ന പ്രായോഗിക ബുദ്ധിമുട്ടുകൾ സർക്കാരിന് പ്രശ്‌നമല്ലെന്ന് മന്ത്രി കെ.ബാബു പറഞ്ഞു.

മദ്യനയത്തിൽ ചിലർക്ക് സ്വാർത്ഥ താൽപര്യങ്ങളുണ്ടെന്നും ബാർ വിഷയത്തിൽ ഓരോ മന്ത്രിയും ഓരോ അഭിപ്രായമാണ് പറയുന്നതെന്നും വെളളാപ്പളളി നടേശൻ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.