ജയ്ഹിന്ദ് ചാനല്‍ ചെയര്‍മാന്‍ സ്ഥാനം വി.എം.സുധീരന്‍ രാജിവെച്ചു

ജയ്ഹിന്ദ് ടിവിയുടെ ചെയര്മാന് സ്ഥാനത്തു നിന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന് രാജിവെച്ചു. ഡയറക്ടര് ബോര്ഡ് അംഗത്വവും സുധീരന് രാജിവെച്ചു. സംവിധായകനും കവിയും ഗാനരചയിതാവുമായ ശ്രീകുമാരന് തമ്പി ഉന്നയിച്ച ആരോപണങ്ങള്ക്കു പിന്നാലെയാണ് ചാനല് തലപ്പത്തു നിന്ന് സുധീരന് രാജിവെച്ചത്. താന് ആത്മഹത്യ ചെയ്യുകയാണെങ്കില് അതിന് ഉത്തരവാദി സുധീരനും കെപിസിസി വൈസ് പ്രസിഡന്റും ചാനല് മാനേജംഗ് ഡയറക്ടറുമായ എം.എം. ഹസനും സിഇഒ കെ.പി. മോഹനനുമായിരിക്കുമെന്നാണ് ശ്രീകുമാരന് തമ്പി പറഞ്ഞത്.
 | 

ജയ്ഹിന്ദ് ചാനല്‍ ചെയര്‍മാന്‍ സ്ഥാനം വി.എം.സുധീരന്‍ രാജിവെച്ചു

തിരുവനന്തപുരം: ജയ്ഹിന്ദ് ടിവിയുടെ ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍ രാജിവെച്ചു. ഡയറക്ടര്‍ ബോര്‍ഡ് അംഗത്വവും സുധീരന്‍ രാജിവെച്ചു. സംവിധായകനും കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി ഉന്നയിച്ച ആരോപണങ്ങള്‍ക്കു പിന്നാലെയാണ് ചാനല്‍ തലപ്പത്തു നിന്ന് സുധീരന്‍ രാജിവെച്ചത്. താന്‍ ആത്മഹത്യ ചെയ്യുകയാണെങ്കില്‍ അതിന് ഉത്തരവാദി സുധീരനും കെപിസിസി വൈസ് പ്രസിഡന്റും ചാനല്‍ മാനേജംഗ് ഡയറക്ടറുമായ എം.എം. ഹസനും സിഇഒ കെ.പി. മോഹനനുമായിരിക്കുമെന്നാണ് ശ്രീകുമാരന്‍ തമ്പി പറഞ്ഞത്.

ജയ്ഹിന്ദിനു വേണ്ടി നിര്‍മിച്ച പരമ്പരയുടെ പ്രതിഫലം സംബന്ധിച്ചായിരുന്നു ആരോപണം. സമകാലിക മലയാളം വാരികയില്‍ കെ.ആര്‍.മീര എഴുതിയ ലേഖനത്തിലാണ് ശ്രീകുമാരന്‍ തമ്പി സുധീരന് ഇത്തരത്തില്‍ ഒരു കത്ത് എഴുതിവെച്ചിരിക്കുന്നതായി വ്യക്തമാക്കിയത്. വെളിപ്പെടുത്തല്‍ വന്നതോടെ ശ്രീകുമാരന്‍ തമ്പിയുടെ അക്കൗണ്ടില്‍ സുധീരന്‍ മുന്‍കയ്യെടുത്ത് രണ്ടു ലക്ഷം രൂപ നിക്ഷേപിച്ചിരുന്നു.

ചാനലിന്റെ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി കുറിപ്പും പ്രസിദ്ധീകരിച്ചു. ഇത്തരം സംഭവങ്ങള്‍ തന്റെ പ്രതിച്ഛായക്ക് കോട്ടം വരുത്തുമെന്നതിനാലാണ് സുധീരന്‍ രാജി വെച്ചതെന്നാണ് നിഗമനം. കെപിസിസി പ്രസിഡന്റായി വരുന്നയാള്‍ പാര്‍ട്ടി ചാനലിന്റെ ചെയര്‍മാനാകും എന്ന കീഴ് വഴക്കം കൂടിയാണ് സുധീരന്റെ രാജിയോടെ ഇല്ലാതാകുന്നത്.