പുരയിടത്തില്‍ ‘കൂടോത്രം’; ലഭിച്ച വസ്തുക്കളുടെ ഫോട്ടോ ഷെയര്‍ ചെയ്ത് വി.എം.സുധീരന്‍; പോസ്റ്റ് കാണാം

പുരയിടത്തില് നിന്ന് ലഭിച്ച കൂടോത്രത്തിന്റെ ഫോട്ടോ ഫേസ്ബുക്കില് പങ്കുവെച്ച് കോണ്ഗ്രസ് നേതാവ് വി.എം.സുധീരന്. വീടിനോട് ചേര്ന്നുള്ള ഗാര്ഡനില് വാഴച്ചുവട്ടില് നിന്ന് ലഭിച്ച കുപ്പിയില് നിന്നാണ് കണ്ണ്, കൈകള്, കാലുകള്, ആള്രൂപം, ശൂലങ്ങള്, ഏതോ ലിഖിതമുള്ള ചെമ്പ് തകിടുകള്, വെള്ളക്കല്ലുകള് എന്നിവ ലഭിച്ചതെന്ന് സുധീരന് പറയുന്നു.
 | 

പുരയിടത്തില്‍ ‘കൂടോത്രം’; ലഭിച്ച വസ്തുക്കളുടെ ഫോട്ടോ ഷെയര്‍ ചെയ്ത് വി.എം.സുധീരന്‍; പോസ്റ്റ് കാണാം

പുരയിടത്തില്‍ നിന്ന് ലഭിച്ച കൂടോത്രത്തിന്റെ ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍. വീടിനോട് ചേര്‍ന്നുള്ള ഗാര്‍ഡനില്‍ വാഴച്ചുവട്ടില്‍ നിന്ന് ലഭിച്ച കുപ്പിയില്‍ നിന്നാണ് കണ്ണ്, കൈകള്‍, കാലുകള്‍, ആള്‍രൂപം, ശൂലങ്ങള്‍, ഏതോ ലിഖിതമുള്ള ചെമ്പ് തകിടുകള്‍, വെള്ളക്കല്ലുകള്‍ എന്നിവ ലഭിച്ചതെന്ന് സുധീരന്‍ പറയുന്നു.

ഒമ്പതാമത്തെ തവണയാണ് ഇതുപോലെയുള്ളത് കണ്ടെത്തുന്നത്. മുമ്പൊക്കെ മറ്റ് പല രൂപങ്ങളിലായിരുന്നു. നേരത്തെയുള്ളതു പോലെ തന്നെ ഇതെല്ലാം ഒരു പാഴ്വേലയായിട്ടാണ് ഇപ്പോഴും കാണുന്നത്. തുടര്‍ച്ചയായി വന്നതുകൊണ്ടാണ് ഇത്തവണ ഇത് എല്ലാവരെയും അറിയിക്കണമെന്ന് തോന്നിയതെന്നും ഈ വസ്തുക്കളെല്ലാം മെഡിക്കല്‍ കോളേജ് പോലീസിനെ ഏല്‍പ്പിച്ചിട്ടുണ്ടെന്നും സുധീരന്‍ പോസ്റ്റില്‍ പറയുന്നു. ഈ പരിഷ്‌കൃത കാലത്തും ഇത്തരം വേലത്തരങ്ങളുമായി ഇറങ്ങിത്തിരിക്കുന്നവരെ കുറിച്ച് നമുക്ക് സഹതപിക്കാമെന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

സിപിഎംകാരായിരിക്കും ഇതിനു പിന്നിലെന്നും അതല്ല എ ഗ്രൂപ്പും ഐ ഗ്രൂപ്പും ചേര്‍ന്നായിരിക്കും കൂടോത്രം വെച്ചതെന്നും, വെറുതെയല്ല കെപിസിസി പ്രസിഡന്റ് സ്ഥാനം പോയതെന്നുമൊക്കെയാണ് പോസ്റ്റിനു താഴെ നിരന്നിരിക്കുന്ന കമന്റുകള്‍

പോസ്റ്റ് വായിക്കാം

ഇന്നു രാവിലെ വീടിനോട് ചേര്‍ന്നുള്ള ഗാര്‍ഡനിലെ ഒരു വാഴച്ചുവട്ടില്‍ നിന്നും ലഭിച്ച കുപ്പിയില്‍ അടക്കംചെയ്ത വസ്തുക്കളാണ് ഇതെല്ലാം.-കണ്ണ്, കൈകള്‍, കാലുകള്‍, ആള്‍രൂപം, ശൂലങ്ങള്‍, ഏതോ ലിഖിതമുള്ള ചെമ്പ് തകിടുകള്‍, വെള്ളക്കല്ലുകള്‍.

ഒമ്പതാം തവണയാണ് ഇതുപോലെയുള്ളത് കണ്ടെത്തുന്നത്. മുമ്പൊക്കെ മറ്റ് പല രൂപങ്ങളിലായിരുന്നു.

നേരത്തെയുള്ളതുപോലെതന്നെ ഇതെല്ലാം ഒരു പാഴ്വേലയായിട്ടാണ് ഇപ്പോഴും കാണുന്നത്. തുടര്‍ച്ചയായി വന്നതുകൊണ്ടാണ് ഇത്തവണ ഇത് എല്ലാവരെയും അറിയിക്കണമെന്ന് തോന്നിയത്. ഈ വസ്തുക്കളെല്ലാം മെഡിക്കല്‍ കോളേജ് പോലീസിനെ ഏല്‍പ്പിക്കുകയും ചെയ്തു.

ഈ പരിഷ്‌കൃത കാലത്തും ഇത്തരം വേലത്തരങ്ങളുമായി ഇറങ്ങിത്തിരിക്കുന്നവരെ കുറിച്ച് നമുക്ക് സഹതപിക്കാം.

ഇന്നു രാവിലെ വീടിനോട് ചേർന്നുള്ള ഗാർഡനിലെ ഒരു വാഴച്ചുവട്ടിൽ നിന്നും ലഭിച്ച കുപ്പിയിൽ അടക്കംചെയ്ത വസ്തുക്കളാണ്…

Posted by VM Sudheeran on Saturday, May 5, 2018