മാണിയെ വേട്ടയാടി യു.ഡി.എഫിനെ ദുർബലപ്പെടുത്താനാകില്ലെന്ന് സുധീരൻ

ബാർ കോഴ കേസിൽ പ്രതി ചേർക്കപ്പെട്ട മന്ത്രി കെ.എം മാണിയെ വേട്ടയാടി യു.ഡി.എഫിനെ ദുർബലപ്പെടുത്താനാകില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരൻ. മാണി രാജി വയ്ക്കേണ്ടതില്ലെന്നും എഫ്.ഐ.ആർ സാധാരണ നിയമ നടപടി മാത്രമാണെന്നും സുധീരൻ പറഞ്ഞു.
 | 

മാണിയെ വേട്ടയാടി യു.ഡി.എഫിനെ ദുർബലപ്പെടുത്താനാകില്ലെന്ന് സുധീരൻ
തിരുവനന്തപുരം:
ബാർ കോഴ കേസിൽ പ്രതി ചേർക്കപ്പെട്ട മന്ത്രി കെ.എം മാണിയെ വേട്ടയാടി യു.ഡി.എഫിനെ ദുർബലപ്പെടുത്താനാകില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരൻ. മാണി രാജി വയ്‌ക്കേണ്ടതില്ലെന്നും എഫ്.ഐ.ആർ സാധാരണ നിയമ നടപടി മാത്രമാണെന്നും സുധീരൻ പറഞ്ഞു.

കോഴ കേസിൽ ഗൂഢാലോചനയുണ്ടോയെന്ന് പരിശോധിക്കുകയാണെന്ന് കേരളാ കോൺഗ്രസ് വ്യക്തമാക്കി. കോൺഗ്രസ് മാണി സംരക്ഷിച്ചില്ലെന്ന പരാതിയില്ലെന്നും കേരളാ കോൺഗ്രസ് വക്താക്കൾ പറഞ്ഞു.